നെയ്യാറ്റിന്‍കരയില്‍ സിപിഎം- കോണ്‍ഗ്രസ് സംഘർഷം; മൂന്ന് പേർക്ക് പരിക്ക്

നെയ്യാറ്റിന്‍കരയില്‍ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന.എന്താണ് സംഘര്‍ഷത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്ബ് ചെയ്യുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha
























