Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദാറുൽ ഈമാൻ മുസ്ലീം എൽ പി സ്ക്കൂൾ പുതിയ പഠന സങ്കേതങ്ങളുടെ ഉറവിടം ;നാട്ടറിവുകളും പ്രകൃതിയും ആധുനിക പഠനരീതികളും സമന്വയിപ്പിക്കുന്ന ശരിയായ വിദ്യാഭാസ രീതി; പരിചയപ്പെടാം കണ്ണൂരിലെ ഒരു മാതൃകാ വിദ്യാലയത്തെ

18 JANUARY 2019 08:46 PM IST
മലയാളി വാര്‍ത്ത

കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരി ഗ്രാമത്തിലെ കണ്ണപുരം എയ്ഡഡ് സ്കൂൾ. ദാറുൽ ഈമാൻ മുസ്ലീം എൽ പി സ്ക്കൂൾ പുതിയ പഠന സങ്കേതങ്ങളുടെ ഒരു ശരിപ്പകർപ്പാണ്. നാട്ടറിവുകളും പ്രകൃതിയും ആധുനിക പഠനരീതികളും സമന്വയിപ്പിക്കുന്ന ശരിയായ വിദ്യാഭാസ രീതി. ഇതൊരു മാതൃക സ്‌കൂളാണ്, നമ്മുടെ ഗ്രാമങ്ങൾക്ക് പകർത്താവുന്ന അധ്യാപന രീതിയാണ്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആവിഷ്കരിച്ചിരിക്കുന്ന വിവിധ പാഠ്യ-പഠ്യേതര പദ്ധതികൾ വളരെയധികം മികവുറ്റതാണ്, എന്നതിന്റെ നേർക്കാഴ്ചയാണ് മനോഹരമായ ഈ സ്കൂൾ.

പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഏറെ മുന്നിലാണ് ഈ സ്കൂൾ. ഗുരു ശിഷ്യ ബന്ധങ്ങളിൽ ഇഴ ചേർന്ന ആത്മബന്ധം. അറുനൂറ് കുട്ടികൾ, പഠനം ഇവിടെയൊരാഘോഷമാണ്. കളികളും കൃഷിയും പ്രകൃതിയുമൊക്കെച്ചേർന്ന അഴകാണ് ഈ വിദ്യാലയം. വിദ്യാഭ്യാസം കുട്ടികൾക്ക് ഭാരമാവുന്ന പുതിയ കാലത്തു വേറിട്ട കാഴ്ച്ച. കളിചിരികൾക്കിടയിലൂടെ പഠനത്തിലും സൂപ്പറാണ് ഇവിടുത്തെ കുട്ടികൾ.

ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെ കീഴിലാണ് . ശ്രീ മുഹമ്മദ് അസ്ലം പി.കെ.പി യാണ് മാനേജർ. വിദ്യാലയത്തിൽ ഭൗതിക സാഹചര്യങ്ങളും വാഹന സൗകര്യവുമെല്ലാം ഒരുക്കുന്നതിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഭൗതിക സാഹചര്യങ്ങളും സ്കൂളിന്റെ പഠന നിലവാരവും ദൂരസ്ഥലങ്ങളിൽ നിന്നു പോലും കുട്ടികളെ വിദ്യാലയത്തിലേയ്ക്കയക്കാൻ രക്ഷിതാക്കളിൽ താൽപര്യമുണ്ടാക്കുന്നു. ശ്രീമതി സി.പി .ഗിരിജ പ്രധാനാധ്യാപിക. 23 അധ്യാപകരുടെ വാത്സല്യത്തിൽ കുട്ടികൾ പഠനം ആഘോഷമാക്കുന്നു. കൂട്ടായി രണ്ടു പാചകത്തൊഴിലാളികൾ.

2015-16 അധ്യയന വർഷത്തിൽ കല്ല്യാശ്ശേരി കൃഷിഭവന്റെ ജൈവ പച്ചക്കറി പ്രോത്സാഹനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ 50 സെന്റ് വയലിൽ സ്ഥാപന പച്ചക്കറി കൃഷി ആരംഭിച്ചു.തുടർന്നുള്ള വർഷങ്ങളിലും കൃഷി തുടരുന്നു. സ്കൂളിലെ ആവശ്യം കഴിഞ്ഞു ബാക്കി വരുന്ന വിളവ് രക്ഷിതാക്കൾക്കും നാട്ടുകാർക്കും വിൽപന നടത്തും. എന്നിട്ടും ബാക്കിയാവുന്നവ ഓപ്പൺ വാനിൽ മാർക്കറ്റിലെത്തിച്ച് ലേലം ചെയ്യും. കൃഷിപ്പണികൾ പി ടി എ യുടെ നേതൃത്വത്തിൽ നടത്തുന്നു. വരുമാനം കുട്ടികൾക്കു വേണ്ടി തന്നെ ചെലവഴിക്കും. കല്ല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് ,ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഇ പി ഓമന, കൃഷി ഓഫിസർ ലത തുടങ്ങിയവർ വിദ്യാലയം സന്ദർശിച്ച് പാഠ്യ-പാഠ്യേ തര രംഗങ്ങളിൽ ആവശ്യമായ പ്രോത്സാഹനം നൽകാറുണ്ട്. ഇരിണാവ് ഹരിത ക്ലസ്റ്റർ ഭാരവാഹികളിലെ രാജീവനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകി വരുന്നു.

എസ് ഇ ആർ ടി പാഠ്യപദ്ധതി അനുസരിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ, അക്കാദമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കൽ, അതനുസരിച്ച് പ്രവർത്തനങ്ങൾ നടപ്പിലാക്കൽ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിത വിജയം ഗണിത ലാബ്, ടാലന്റ് ലാബ് - കുട്ടികളുടെ ടാലന്റ് കണ്ടെത്തി പരിശീലനം നൽകൽ തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും കൃത്യതയോടെ ഇവിടെ നടത്തുന്നു.

റിസോഴ്സ് അധ്യാപകരും ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യയും കല്യാശ്ശേരി മണ്ഡലം എം എൽ എ ടി.വി.രാജേഷും ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി.ഓമനയും വിദ്യാലയത്തിന് ആവശ്യമായ പിന്തുണ നൽകുന്നു.

രണ്ടു വർഷമായി കലാ-കായിക മേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ്പും, കൂടുതൽ കുട്ടികൾ എൽ എസ് എസ് നേടുന്നതിൽസബ് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനവും കിട്ടിയിട്ടുണ്ട്

കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആവിഷ്കരിച്ചിരിക്കുന്ന വിവിധ പാഠ്യ-പഠ്യേതര പദ്ധതികൾ വളരെയധികം മികവുറ്റതാണ്. അവസരതുല്യത, പങ്കാളിത്തം, ഗുണനിലവാരം, മാനവികത എന്നിവയ്ക്ക് മുൻ‌തൂക്കം നൽകിക്കൊണ്ടുള്ള ഈ പദ്ധതിയിൽ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെയും ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും സവിശേഷമായ പ്രശ്നങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകണം എന്നതും ഉൾപ്പെടുത്തിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends