ഋഷിരാജ്‌സിങ്ങിന്റെ രൂപസാദൃശ്യമുള്ള ഫോട്ടോ തിരുവല്ല സ്വദേശി ജയന്‍ ഫെയ്‌സ്‌ബുക്ക് വഴി പ്രചരിപ്പിച്ചു; ഫെയ്‌സ്‌ബുക്കിലെ വ്യാജവാര്‍ത്ത കായംകുളം കൃഷ്‌ണപുരം സ്വദേശി ശിവലാല്‍ ദാമോദരൻ പിടിയിൽ

ഋഷിരാജ്‌സിങ്ങിന്റെ രൂപസാദൃശ്യമുള്ള ഫോട്ടോ തിരുവല്ല സ്വദേശി ജയന്‍ ഫെയ്‌സ്‌ബുക്ക് വഴി പ്രചരിപ്പിക്കുകയും അയാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ജയന്റെ ഫെയ്‌സ്‌ബുക്ക് സുഹൃത്തായ കൃഷ്‌ണപുരം സ്വദേശി ശിവലാലിന്റെ പോസ്‌റ്റാണ് ഇയാള്‍ ഷെയര്‍ ചെയ്‌തതെന്നു കണ്ടെത്തിയിരുന്നു. കഴിഞ്ഞ 26 നു നടന്ന "അയ്യപ്പജ്യോതിയില്‍ ഡി.ജി.പി. ഋഷിരാജ്‌സിങ് അണിനിരന്നപ്പോള്‍" എന്ന തലക്കെട്ടില്‍ വ്യാജവാര്‍ത്തയുണ്ടാക്കി ഫെയ്‌സ്‌ബുക്കിലൂടെ പ്രചരിപ്പിച്ചയാള്‍ പോലീസിന്റെ പിടിയിലായത്.
ഋഷിരാജ് സിങ് ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ തിരുവല്ല ഡിവൈ.എസ്.പി. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. കായംകുളം കൃഷ്‌ണപുരം സ്വദേശി ശിവലാല്‍ ദാമോദരനാ(49)ണ് ഓലകെട്ടിയമ്ബലത്തുള്ള വീടിനു സമീപത്തുനിന്നു പിടിയിലായത്.
https://www.facebook.com/Malayalivartha
























