വിവാഹത്തിന് വിളിക്കാതെ എത്തിയ വിരുന്നുകാർ അടിച്ചു മാറ്റിയത് നാല് പവന്റെ സ്വര്‍ണ്ണമാല... തിരക്കിനിടയിൽ വയോധികയെ ലക്‌ഷ്യം വച്ചു; സിസിടിവി ദൃശ്യങ്ങളിലെ യുവതികളെ തിരഞ്ഞ് പോലീസ്; സംഭവം കാസർഗോഡ്

കഴിഞ്ഞ ശനിയാഴ്ച കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം. സദ്യകഴിഞ്ഞ് കൈകഴുകുന്നതിനിടെ രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് കമലാക്ഷിയുടെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പൊട്ടിച്ചെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. നീല സാരിയും പച്ചയും വെള്ളയും കലര്‍ന്ന ചുരിദാറും ധരിച്ചെത്തിയവരാണ് മോഷണം നടത്തുന്നത്.
നേരത്തെ തന്നെ വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയ ഇവര്‍ പരിസരം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൈകഴുകുന്ന സ്ഥലം പരിശോധിച്ച സംഘം തിരികെ എത്തിയാണ് മാല കവരുന്നത്. കമലാക്ഷി കൈകഴുകാന്‍ എത്തിയപ്പോള്‍ ചൂരിദാര്‍ ധരിച്ച സ്ത്രീ അവരോട് ചേര്‍ന്ന് നിന്ന് തിക്കി തിരക്കുന്നു. ഇതിനിടയില്‍ പിറകിലൂടെ വന്ന നീല സാരിധരിച്ച സ്ത്രീയാണ് മാലപ്പൊട്ടിച്ചെടുക്കുന്നത്. മാല നഷ്ടപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് പോലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. പിറകില്‍ തമിഴ്‌നാട് സ്വദേശികളാണെന്നാണ് സംശയം. ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സാരി കൊണ്ട് കൈമൂടിവെച്ചാണ് മാല പൊട്ടിക്കുന്നത്. പിന്നീട് ഇവര്‍ പടികയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
https://www.facebook.com/Malayalivartha


























