കൊച്ചിയിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിനുള്ളിൽ അസഹനീയമായ ദുർഗന്ധം: നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മൃതദേഹം

നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. കൊച്ചി എളങ്കുളം ഫാത്തിമ മാതാ ചര്‍ച്ചിന് സമീപത്തുളള കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ സ്ഥലത്തായിരുന്നു മൃതദേഹം കിടന്നിരുന്നത്.
അപകടമരണമാണെന്നാണ് പോലീസിന്റെ നിഗമനം. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല. രാവിലെ കെട്ടിടത്തിനുളളില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
https://www.facebook.com/Malayalivartha
























