കോട്ടയത്ത് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് കാണാതായ 15കാരിയുടെ മൃതദേഹം ചാക്കിൽകെട്ടി കുഴിച്ചിട്ട നിലയിൽ:- ക്രൂര പീഡനത്തിനൊടുവിൽ പെൺകുട്ടിയെ കൊലപ്പെടുത്തി ഹോളോബ്രിക്സ് കമ്പനിയിൽ കുഴിച്ചിട്ടു: വെളിപ്പെടുത്തലുമായി കൊലപാതകിയായ മൊബൈൽ കാമുകൻ
കോട്ടയം അയർകുന്നത്ത് മൂന്നുദിവസം മുന്പ് കാണാതായ 15കാരിയെ പീഡിപ്പിച്ചു കൊന്നതായി പ്രതിയുടെ കുറ്റസമ്മതം. പെൺകുട്ടിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ പോലീസ് കണ്ടെത്തി. സംഭവത്തിൽ മണർകാട് സ്വദേശി അജേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ പ്രണയത്തിനൊടുവിലാണു കൊലപാതകമെന്നാണു പൊലീസ് നൽകുന്ന സൂചന.
പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടക്കുകയായിരുന്നു. സംശയം തോന്നിയാണു പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊന്നതായി ഇയാൾ പൊലീസിനോടു വെളിപ്പെടുത്തി. ഡ്രൈവറായി ജോലി ചെയ്യുന്ന ഹോളോബ്രിക്സ് കമ്പനിയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഇയാൾ കുഴിച്ചിട്ടത്. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്.
https://www.facebook.com/Malayalivartha