Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സെക്‌സിയസ്റ്റ് കമന്റിനെതിരേ രൂക്ഷമായി പ്രതികരിച്ച് മൂന്‍കാമുകി എല്ലി ആവ്‌റം

19 JANUARY 2019 10:20 PM IST
മലയാളി വാര്‍ത്ത

തന്റെ മുന്‍ കാമുകനും ക്രിക്കറ്റ് താരവുമായ ഹര്‍ദിക് പാണ്ഡ്യ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ബോളിവുഡ് താരം എല്ലി ആവ്‌റം. ഏതപമാനവും സഹിക്കേണ്ടവരാണ് സ്ത്രീകളെന്ന നിലപാടിനെതിരേ സ്ത്രീകള്‍ തന്നെ ശബ്ദം ഉയര്‍ത്തണമെന്നും നമ്മള്‍ ജീവിക്കുന്നത് സ്ത്രീകള്‍ക്ക് സ്വന്തമായി പ്രതികരിക്കാനും ശബ്ദമുയര്‍ത്താനും ശേഷിയുള്ള 2019 ലാണെന്നും അവര്‍ പറഞ്ഞു. ഇത്തരക്കാരുടെ കാലുകള്‍ നിലത്ത് തന്നെ നിര്‍ത്തുന്ന രീതിയില്‍ ആള്‍ക്കാരുടെ പ്രതികരണം ഉണ്ടായത് മഹത്തായ കാര്യമാണെന്നും എന്തു വീമ്പും തട്ടിവിടാന്‍ പരുവത്തിലുള്ള മാനസീക നിലയെ ഒരു സാധാരണ കാര്യം പോലെ എടുക്കാനാകില്ലെന്ന് മനസ്സിലാക്കിച്ച അവസരമാണെന്നും താരം പറഞ്ഞു. താന്‍ പങ്കെടുത്ത 2019 ല്‍ നടന്ന ഇരുപത്തഞ്ചാമത് ലയണ്‍സ് ഗോള്‍ഡ് പുരസ്‌ക്കാര വേദിയിലാണ് പാണ്ഡ്യയുടെ സെക്‌സിയസ്റ്റ് കമന്റിനെതിരേ എല്ലി തുറന്നടിച്ചത്. 

അതേസമയം ക്രിക്കറ്റ് താരത്തിന്റെ സംസാരം വളരെ മോശമായി പോയെന്നും അത് തന്നെ ഞെട്ടിച്ചെന്നും താരം പറഞ്ഞു. ഒരിക്കല്‍ താന്‍ വ്യക്തിപരമായി അറിഞ്ഞിരുന്ന ഹര്‍ദിക്പാണ്ഡ്യ ഈ രീതിയിലുള്ള ആളായിരുന്നില്ലെന്നും എല്ലി ആവ്‌റം പറഞ്ഞു. ബോളിവുഡ് സംവിധായകന്‍ കരണ്‍ജോഹറിന്റെ ടെലിവിഷന്‍ പരിപാടിയായ കോഫി വിത്ത് കരണില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണം ക്രിക്കറ്റ് താരത്തെ വിവാദത്തിന്റെ കൊടുമുടിയിലാണ് കൊണ്ടെത്തിച്ചത്. 

ഇന്ത്യന്‍ ടീമില്‍ നിന്നും സസ്‌പെന്‍ഷന്‍ ലഭിച്ച പാണ്ഡ്യയ്ക്ക് ഇപ്പോള്‍ ഐപിഎല്ലും നഷ്ടമാകുന്ന സ്ഥിതിയാണ്. നേരത്തേ ഹര്‍ദികുമായി ഡേറ്റിംഗിലായിരുന്നു എല്ലി.

ഇരുവരേയും പുറത്ത് പലയിടങ്ങളിലും ഒരുമിച്ച് കാണുകയും ഹര്‍ദികിന്റെ വീടുമായി ബന്ധപ്പെട്ട ചടങ്ങുകളിലും എല്ലി പതിവ് സാന്നിദ്ധ്യമായിരുന്നു. ഹര്‍ദികിന്റെ സഹോദരന്‍ കൃണാളിന്റെ വിവാഹത്തില്‍ താരം പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയമാണെന്ന വാര്‍ത്തകള്‍ പരന്നു തുടങ്ങിയത്. പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (7 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends