മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി... സ്ത്രീകള്‍ക്കും കൂടി പ്രവേശനം ഉറപ്പാക്കിക്കൊണ്ട് സമയ ക്രമത്തില്‍ മാറ്റം

മാരാമണ്‍ കണ്‍വെന്‍ഷനില്‍ രാത്രി യോഗങ്ങള്‍ ഒഴിവാക്കി. സ്ത്രീകള്‍ക്കും കൂടി പ്രവേശനം ഉറപ്പാക്കിക്കൊണ്ട് സമയ ക്രമത്തില്‍ മാറ്റം വരുത്തി. സായാഹ്‌ന യോഗങ്ങള്‍ വൈകീട്ട് അഞ്ചിന് തുടങ്ങുമെന്ന് മാര്‍ത്തോമ സഭ വ്യക്തമാക്കി. ആറര വരെയുള്ള യോഗങ്ങളില്‍ സ്ത്രീകള്‍ക്കും പങ്കെടുക്കാം. നേരത്തെ രാത്രി കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല. നേരത്തെ സായാഹ്‌ന യോഗങ്ങള്‍ വൈകീട്ട് ആറരക്കായിരുന്നു തുടങ്ങിയിരുന്നത്.
രാവിലെയും ഉച്ചക്കുമുള്ള യോഗങ്ങളുടെ സമയക്രമത്തില്‍ മാറ്റമില്ല. യുവ വേദി യോഗങ്ങള്‍ കോഴഞ്ചേരി പള്ളിയിലേക്ക് മാറ്റുവാനും തീരുമാനിച്ചിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ കണ്‍വെന്‍ഷനുകളില്‍ ഒന്നാണ് മാരാമണ്ണിലേത്
https://www.facebook.com/Malayalivartha


























