അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

പമ്പയിൽ നിന്ന് അയപ്പ ഭക്തരുമായി എറണാകുളത്തേക്ക് പോയ ബസ് 20അടി താഴ്ചയിലേക്ക് മറിഞ്ഞു അപകടത്തില്‍പ്പെട്ടു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. കെഎസ്‌ആര്‍ടി ജന്‍ട്രം ബസാണ് അപകടത്തില്‍പ്പെട്ടത്. ജീവനക്കാരുള്‍പ്പടെയുള്ള യാത്രക്കാര്‍ പരിക്കേറ്റു.
ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയ കല്‍ക്കെട്ട് മാത്രമുള്ള കൈവരി മാത്രമാണ് ഇവിടെയുള്ളത്. ഇതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha


























