Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഫാറൂഖ് കോളേജിൽ വെച്ച് സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രണയത്തിലേയ്ക്ക്; ഒടുവിൽ ഇല്ലാത്ത പ്രണയം നടിച്ച് പൈസ തട്ടിയ ഡി.വൈ.എഫ്.ഐ കാമുകനെക്കുറിച്ച് വെളിപ്പെടുത്തലുമായി പെൺകുട്ടി

20 JANUARY 2019 02:52 PM IST
മലയാളി വാര്‍ത്ത

സി.പി.എം സാംസ്‌കാരിക വേദികളിലെ സാന്നിധ്യവും പ്രശസ്ത പ്രസംഗികനുമായിരുന്ന ഡി.വൈ.എഫ്.ഐ നേതാവ് സഹീദ് റൂമിയ്ക്കെതിരെ ആരോപണവുമായി സുഹൃത്ത് രംഗത്തെത്തിയിരിക്കുകയാണ്. സഹീദ് റൂമി പ്രണയം നടിച്ച് തന്റെ സ്വർണവും പണവും തട്ടിയെന്ന ആരോപണമാണ് പെൺകുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.

കോളേജിൽ പഠിക്കുന്ന കാലത്ത് അടുത്ത സുഹൃത്തായിരുന്ന റൂമി പിന്നീട് താനുമായി പ്രണയത്തിലാവുകയും തന്നിൽ നിന്ന് പണം തട്ടിയെടുത്തെന്നുമാണ് അരുണിമ ജയലക്ഷ്‌മിയെന്ന പെൺകുട്ടിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണിമ ഇക്കാര്യം തുറന്നടിച്ചത്. എന്നാൽ ഇക്കാര്യത്തിൽ അരുണിമ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. വിഷയത്തിൽ പ്രതികരിക്കാൻ സഹീദ് റൂമിയും തയ്യാറായിട്ടില്ല.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം.......

സുഹൃത്തായി ഇരുന്നവളോട് ഇല്ലാത്ത പ്രേമം അഭിനയിച്ച്‌ ഫലിപ്പിച്ച് കുറച്ചധികം പൈസ തട്ടിയ ഒരാളെ കുറിച്ചാണ് ഈ എഴുത്ത്. ഇപ്പോൾ സഹീദ് റൂമി എന്ന പേരിൽ അറിയപ്പെടുന്ന പ്രാസംഗികനും രാഷ്ട്രീയക്കാരനും ഗുജറാത്ത് ഡി വൈ എഫ്‌ ഐ ക്കാരനും ഒക്കെയായ മുഹമ്മദ് സഹീദ് എന്ന പഴയ സുഹൃത്ത്

ഫാറൂഖ് കോളേജിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തിച്ചത് അയാൾ തന്നെ ആയിരുന്നു.. ആയിടക്കാണ് അയാൾ ജാർഖണ്ഡിലെ ട്രൈബൽ ഏരിയയിലെ മാവോയിസ്റ്റുകളെ കുറിച്ച് പഠിക്കാനെന്നും പറഞ്ഞു പോയത്.. പോകാനുള്ള പൈസയും താമസിക്കാനുള്ള ചിലവിനുള്ള രൂപയും എന്നോട് കടമായി വാങ്ങിച്ചു.. പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന ഞാൻ എന്റെ ഗോൾഡ് വീട്ടുകാർ അറിയാതെ പണയം വെച്ചാണ് അന്ന് പൈസ കൊടുത്തത് .. ഇതുകൂടാതെ പലപ്പോഴായി എന്നോട് ഇയാൾ പൈസ വാങ്ങിയിട്ടുണ്ടായിരുന്നു..

അയാൾ തിരിച്ചു വന്നപ്പോൾ ഞാൻ ഗോൾഡ് തിരിച്ചെടുക്കാനായി പൈസ ചോദിച്ചെങ്കിലും ഇല്ലന്ന് പറഞ്ഞു ഒഴിഞ്ഞു . കുത്തബ്ദ്ധീൻ അൻസാരിയെ കുറിച്ച് പുസ്തകം എഴുതി അത് വിറ്റുപോയിക്കൊണ്ടിരുന്നപ്പോൾ ഞാൻ പൈസ തരാമോ എന്ന് വീണ്ടും ചോദിച്ചു .. പക്ഷെ തന്നില്ല.. ഞാൻ വളരെ ബുദ്ധിമുട്ടിയാണ് പണയം വെച്ചതിന്റെ പലിശ അടച്ചുകൊണ്ടിരുന്നത്. ആ സമയത്തും പ്രണയ നാടകത്തിനു കുറവൊന്നും അയാൾ വരുത്തിയിരുന്നില്ല.. വളരെ വൈകാതെ അയാൾ എന്റെ കൂടെ നിൽക്കാൻ ഇടയില്ലെന്നും ഒക്കെയും നാട്യങ്ങളാണെന്നും എനിക്ക് തിരിച്ചറിവ് വന്നപ്പോൾ ഞാൻ അയാളുമായി വഴക്കിട്ടു .. ഇതെന്തൊരു ശല്യമാണെന്നാണ് അയാൾ അന്നവസാനം ഫോണിൽ പറഞ്ഞത്‌.. ഒരിക്കൽ ആത്മാർത്ഥ സുഹൃത്ത് ആയിരുന്നിട്ട് പ്രേമമാണെന്നും പറഞ്ഞു വന്നിട്ട് ഇങ്ങനൊരു പെരുമാറ്റമാണ് അവനിൽ നിന്നും ഉണ്ടായത്.

പണയത്തിലായിരുന്ന സ്വർണ്ണം തിരിച്ചെടുക്കാനാവാതെ നഷ്ട്ടപ്പെട്ടു. ആ വർഷം തന്നെ അയാൾ വിവാഹിതനായി.. ഞാൻ വീണ്ടും പൈസ തിരിച്ചു ചോദിച്ചു.. അയാൾ എന്നെ ഫേസ്ബുക്കിൽ അടക്കം എല്ലായിടത്തും ബ്ലോക്ക് ചെയ്‌തു.. അവസാനം ഭാര്യയെ കോണ്ടാക്ട് ചെയ്യുമെന്ന് പറഞ്ഞപ്പോൾ കുറച്ചു പൈസ അക്കൗണ്ടിൽ ഇട്ടുതന്നു.. ബാക്കി ഇനിയും കിട്ടാനുണ്ട്.. ഇതിനൊക്കെ പുറമെ എന്നെയും അവനെയും ചേർത്ത് അവൻ തന്നെ അവന്റെ പല ആൺ സുഹൃത്തുക്കളോടും വളരെ മോശമായി സംസാരിച്ചിട്ടുണ്ടെന്നു ഞാൻ പലപ്പോഴായി അറിഞ്ഞു. അവൻ എന്നെപ്പറ്റി പറഞ്ഞ കഥകൾ കേട്ടിട്ട് പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ പി എച് ഡി ചെയ്യുന്ന അവന്റെ ഒരു ഫ്രണ്ട് എനിക്ക് ഫേസ്ബുക്കിൽ മെസ്സേജ് അയച്ച് മോശം രീതിയിൽ അപ്പ്രോച്ച്‌ ചെയ്തു.

ഇപ്പോൾ എനിക്ക് ജോലിയുണ്ട് കോഴിക്കോട്‌ ഒരു ആർട്ട് ഷോപ്പും ഉണ്ട് പഴയ അവസ്ഥയല്ലെന്നു പ്രത്യേകം പറയട്ടെ. ഇങ്ങനെയൊക്കെ ചെയ്തിട്ട് കുറച്ച് വർഷങ്ങൾക്കു ശേഷം എന്റെ മുന്നിൽ ബൈക്ക് നിറുത്തി ഒരു ഉളുപ്പും ഇല്ലാതെ ഹായ് എന്ന് പറയാൻ അവൻ കാണിച്ച തൊലിക്കട്ടിയാണ് ഇപ്പൊൾ ഈ പോസ്റ്റിട്ടതിന്റെ കാരണം. വളർന്നു വരുന്ന ഒരു രാഷ്ട്രീയക്കാരന് ഇത്ര തൊലിക്കട്ടി ഉണ്ടായാൽ അത് നാടിന്‌ അത്ര നല്ലതാകില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (4 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (4 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (5 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (5 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (5 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (5 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (6 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (6 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (7 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (7 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (8 hours ago)

Malayali Vartha Recommends