പെരിയയിൽ തെരുവുനായയുടെ ആക്രമണം; വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു

കാസർഗോഡ് പെരിയയിൽ തെരുവുനായയുടെ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടമ്മയ്ക്കും പരിക്കേറ്റു. നിംകുണ്ട് സി ഗോപിനാഥന്‍ നായരുടെ മകനും പെരിയ ഗവ എല്‍ പി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ബി ആദിദേവ്, സുനില്‍ കുമാറിന്റെ മകനും കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കെ ഋഷിക് യാദവ്, കനിംകുണ്ടിലെ ഉഷയുടെ മകളും കല്യോട്ട് ഗവ സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ എച്ച് ശ്രീജ, അള്ളണ്ടയിലെ മാധവന്റെ ഭാര്യ ബിന്ദു (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതിനാല്‍ ഋഷിക് യാദവിനെ പിന്നീട് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച്ച വൈകിട്ടോടെയാണ് സംഭവം. പെരിയയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാണ്.
https://www.facebook.com/Malayalivartha

























