വൈദ്യുതിനിരക്ക് കൂട്ടി, സാധാരണക്കാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

വൈദ്യുതി നിരക്ക് വര്‍ദ്ധന സാധാരണക്കാരെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വൈദ്യുതിയുടെ സബ്‌സിഡി വര്‍ദ്ധിപ്പിക്കുന്ന കാര്യം അടുത്ത മന്ത്രിസഭ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വൈദ്യുതിയെയും അനാഥാലയങ്ങളെയും നിരക്കുവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
നാല്‍പ്പത് യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനയില്ല. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് നേരിയ വര്‍ധനവേ ഉണ്ടായിട്ടുള്ളൂ. 300 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവരെ സ്ലാബ് സംവിധാനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് 300 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്ന വൈദ്യുതി എല്ലാ യൂണിറ്റിനും ഒരേ നിരക്കായിരിക്കും ഉപഭോക്താക്കള്‍ നല്‍കേണ്ടത്.
https://www.facebook.com/Malayalivartha