ഏഴുവയസുകാരിയെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് ക്രൂരമായി കൊന്നു

പിഞ്ച്‌കുഞ്ഞിനോട് കാട്ടിയ ക്രൂരതയില്‍ വിലപിക്കുകയാണ് ആ ഗ്രാമം. കോഴിക്കോട്ട് ബിലാത്തിക്കുളത്താണ് പിഞ്ച് കുഞ്ഞിനെ അച്ഛനും രണ്ടാനമ്മയും കൂടി ക്രൂരമായി കൊന്നത്. ബിലാത്തികുളം അമ്പലത്തിലെ പൂജാരിയാണ് സുബ്രഹ്മണ്യന്‍ നമ്പൂതിരി. സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടേയും അന്തരിച്ച ശ്രീജയുടെയും മകളാണ് മൂന്നാം ക്ലാസില്‍ പഠിക്കുന്ന അതിഥി. ആദ്യ ഭാര്യ വാഹനാപകടത്തില്‍ മരിച്ചതോടെ മകളുടെ കാര്യങ്ങള്‍ നോക്കാനായി ദേവികയെ വിവാഹം കഴിച്ചു. എന്നാല്‍ കുട്ടിയെ ആദ്യം മുതലേ രണ്ടാനമ്മയ്‌ക്ക് ഇഷ്‌ടമായിരുന്നില്ല. നിരന്തരം കുട്ടിയെ പീഡിപ്പിക്കുന്നതറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും നിരവധി തവണ ഇവരെ വിലക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ രണ്ടാനമ്മ തയ്യാറായില്ല. ഇടയ്‌ക്കിടയ്‌ക്ക് അച്ഛനും കുട്ടിയെ ദേഹോപദ്രവം ഏല്‍പ്പിക്കാറുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം തലക്ക് മാരകമായി ക്ഷതമേറ്റ അതിഥിയെ രണ്ടുപേരും ചേര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മകള്‍ക്ക് അപസ്‌മാരം വന്ന് തലചുറ്റി വീണെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ ആഴത്തിലുള്ള മുറിവ് കണ്ട് ഡോക്‌ടര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കൂടുതല്‍ പരിശോധനയിക്കായ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
കുട്ടിയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ധിച്ചിരുന്നു. ജനനേന്ദ്രിയമുള്‍പ്പെടെ ദേഹമാസകലം കുഞ്ഞിന് പൊള്ളലേറ്റിരുന്നു.
https://www.facebook.com/Malayalivartha