ജനം വെന്തുരുകിക്കോട്ടെ സമ്മാനവും നേടിക്കോട്ടെ, അതൊന്നും പക്ഷേ ഈ പരസ്യം കൊടുത്ത മന്ത്രിമാരോട് പറഞ്ഞേക്കരുത്... തൃപ്‌തിയായില്ലങ്കില്‍ ഇതാ വര്‍ദ്ധനയും

കേരളം വെന്തുരുകുകയാണ്. നാട്ടിലെ കുളങ്ങളും കിണറുകളുമെല്ലാം വറ്റി വരണ്ടു. എല്ലാവരും വെള്ളത്തിനായുള്ള നെട്ടോട്ടമാണ്. അസഹ്യമായ ചൂട് കാരണം വേനല്‍ക്കാലമാകുന്നതോടെ വൈദ്യുതിയുടെ ഉപയോഗം കൂടുന്നത് സ്വാഭാവികം. ഇതിനിടെ വൈദ്യുതി വകുപ്പ് വൈദ്യുതി ഉപയോഗം കുറയ്‌ക്കുന്നവര്‍ക്ക് പല സമ്മാനങ്ങളും പ്രഖ്യാപിച്ചു. കഴിഞ്ഞ ബില്ലിനെ അപേക്ഷിച്ച് കുറച്ച് വൈദ്യുതി ചെലവാക്കുന്നവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങളാണ് വൈദ്യുതി ബോര്‍ഡ് പ്രഖ്യാപിച്ചത്. പക്ഷെ അതെത്രത്തോളം വിജയിച്ചു എന്നാര്‍ക്കുമറിയില്ല. ജനം വെന്തുരുകിക്കോട്ടെ സമ്മാനവും നേടിക്കോട്ടെ. അതൊന്നും പക്ഷേ ഈ പരസ്യം കൊടുത്ത സര്‍ക്കാരിന്റെ മന്ത്രിമാരോട് പറഞ്ഞേക്കരുത്. മന്ത്രിമന്ദിരങ്ങളുടെ വൈദ്യുതി ധൂര്‍ത്തിന് ഒരു കുറവും ഇല്ല. കൈയ്യില്‍ നിന്ന് കാശടച്ചങ്കിലല്ലേ അവര്‍ക്ക് വേദന തോന്നൂ.
മന്ത്രി മന്ദിരങ്ങളിലെ വൈദ്യുതി ഉപയോഗം വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിച്ചത് കൃഷിവകുപ്പ് മന്ത്രി കെ.പി. മോഹനനാണ്. കഴിഞ്ഞ മാസം അടച്ച ബില്‍ തുക 45,488 രൂപയാണ്. വൈദ്യുതി ഉപയോഗം കുറയ്‌ക്കാനായി സമ്മാനം വാഗ്‌ദാനം ചെയ്‌ത മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ബില്‍ 39,923 രൂപയാണ്. മുഖ്യമന്ത്രിയുടേയത് 42,816 രൂപയുമാണ്.
എന്നാല്‍ ഏറ്റവും കുറവ് വൈദ്യുതി ഉപയോഗിച്ചത് ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജാണ്. 2,262 രൂപ മാത്രമാണ് പി.സി. ജോര്‍ജിന്റെ കഴിഞ്ഞ മാസത്തെ ബില്‍.
ഇങ്ങനെ കൂട്ടലും കുറയ്‌ക്കലുമായി ഇരിക്കുന്ന സമയത്താണ് വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടിയത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. വൈദ്യുതി ബോര്‍ഡ് നല്‍കിയ വന്‍ വര്‍ദ്ധനവില്‍ കാര്യമായ മാറ്റം വരുത്തിയാണ് റെഗുലേറ്ററി കമ്മീഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. 40 യൂണിറ്റില്‍ കുറവ് വൈദ്യുതി ഉപയോഗിക്കുന്നവരെ ചാര്‍ജില്‍ നിന്നും ഒഴിവാക്കി. ആകെയുള്ള 85 ലക്ഷം ഉപഭോക്താക്കളില്‍ 25 ലക്ഷം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. എന്നാല്‍ സര്‍ക്കാരിന്റെ സബ്‌സിഡി തുടര്‍ന്നില്ലങ്കില്‍ അവര്‍ക്ക് യൂണിറ്റിന് 35 പൈസ അധികം നല്‍കേണ്ടിവരും. എന്നാല്‍ വൈദ്യുതി ശരാശരി ഉപയോഗിക്കുന്ന 69 ലക്ഷം വരുന്ന മധ്യവര്‍ഗത്തിന് ഇതൊരു ഇരുട്ടടിയാകും. 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നേരത്തെ സബ്‌സിഡി നല്‍കിയിരുന്നു. അത് ഇനി തുടരുമോ എന്ന ആശങ്കയുമുണ്ട്.
https://www.facebook.com/Malayalivartha