അണികൾ ആവേശത്തിൽ ; യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, ശശി തരൂര്‍ എംപി തുടങ്ങി പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചത്.
ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാനും യുഡിഎഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്താനുമാണ് രാഹുല്‍ എത്തിയത്. രാഹുല്‍ ഗാന്ധി അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ വീട്ടില്‍ പോയ ശേഷമാണ് മറൈന്‍ഡ്രൈവിലെ പൊതുയോഗത്തിനെത്തുക. ഇതിനുശേഷമാണ് യുഡിഎഫ് നേതാക്കളുമായുളള നിര്‍ണായക കൂടിക്കാഴ്ച.
ഇന്ന് വൈകിട്ട് എറണാകുളം മറൈന്‍ഡ്രൈവില്‍ ബൂത്ത് തലം മുതലുളള ഭാരവാഹികള്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. തുടര്‍ന്ന് യുഡിഎഫ് നേതാക്കളുമായും കോണ്‍ഗ്രസ് അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദിവസങ്ങള്‍ ശേഷിക്കെയാണ് ബൂത്ത് തലം മുതലുളള പ്രവര്‍ത്തകരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തിയത്.
https://www.facebook.com/Malayalivartha
























