കരുനാഗപ്പള്ളിയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ച് പൂട്ടുമെന്നത് വ്യാജ പ്രചരണം: കെ.സി വേണുഗോപാല്‍ എം.പി

റെയില്‍വേ സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ അടച്ച് പൂട്ടുന്നു എന്നരീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടക്കുന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് കെ.സി.വേണുഗോപാല്‍ എം.പി അറിയിച്ചു. കരുനാഗപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നത് നല്ല രീതിയില്‍ വരുമാനമുള്ള റിസര്‍വേഷന്‍ കൗണ്ടറാണ്.
അവിടുത്തെ റിസര്‍വേഷന്‍ സൗകര്യങ്ങള്‍ ഉള്‍പ്പടെ റെയില്‍വേ സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.
അതിനിടയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് ശരിയായ നടപടിയല്ല.
കരുനാഗപ്പള്ളി റിസര്‍വേഷന്‍ സൗകര്യം നേരത്തെ പോലെ തന്നെ തുടരുമെന്നും അടച്ചുപൂട്ടുക എന്ന ആലോചന പോലും റെയില്‍വേയുടെ മുന്നിലില്ലെന്നും ഉന്നതറെയില്‍വേ അധികൃതരുമായി ചര്‍ച്ച നടത്തിയ ശേഷം എം.പി.വ്യക്തമാക്കി.
ഇത്തരം അടിസ്ഥാന രഹിതമായ പ്രചരണം നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും ജനങ്ങളില്‍ ആശങ്ക ഉണ്ടാക്കുന്ന പ്രവണത ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടരുതെന്നും എം.പി.പറഞ്ഞു.
https://www.facebook.com/Malayalivartha
























