കോണ്‍വന്റുകളും പള്ളികളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന നാഗര്‍കോവില്‍ സ്വദേശി ഡാനിയേല്‍ പിടിയില്‍

പള്ളികളിലും കോണ്‍വന്റുകളിലും കടന്ന് മൊബൈല്‍ ഫോണും ലാപ്‌ടോപ്പും മോഷ്ടിക്കുന്ന നാഗര്‍കോവില്‍ സ്വദേശിയെ പോലീസ് പിടികൂടി. നാഗര്‍കോവില്‍ സുനാമി കോളനിയില്‍ ഡാനിയേലിനെ (21) ആണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
എടവനക്കാട് സെന്റ് അംബ്രോസ് പള്ളിക്ക് എതിര്‍വശത്തുള്ള കോണ്‍വന്റിനു സമീപം അസമയത്ത് കണ്ട പ്രതിയെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
പ്രതിയുടെ പക്കല്‍നിന്ന് ഒരു ലാപ്‌ടോപ്പും എടവനക്കാട്ടെ കോണ്‍വന്റില്‍നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു.
ഞാറക്കല്‍ സിഐ എം.കെ. മുരളിയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലില്‍ മറ്റു സ്ഥലങ്ങളില്‍ നടത്തിയ മോഷണത്തിന്റെ വിവരങ്ങളും ലഭിച്ചു.
കൊച്ചി നഗരത്തില്‍ നടന്ന പല മൊബൈല്‍ ഫോണ്‍ മോഷണങ്ങള്‍ക്കും തുമ്പായതായി എസ്‌ഐ പി.കെ. മോഹിത് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യംചെയ്യലിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























