സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് ഇത്തവണ മലയാളത്തില്‍ ചോദ്യമില്ല...

സംസ്ഥാന എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് ഇത്തവണ മലയാളത്തില്‍ ചോദ്യമില്ല. മലയാളത്തില്‍ ചോദ്യം തയ്യാറാക്കുന്നതിന് സമയം അപര്യാപ്തമായതിനാലാണ് ഒഴിവാക്കുന്നത്. അടുത്ത വര്‍ഷം മുതല്‍ മലയാള ചോദ്യങ്ങളുണ്ടാകും. മലയാളം നിര്‍ബന്ധമാക്കി നിയമം നിലവില്‍ വന്ന സാഹചര്യത്തിലാണ് ചോദ്യങ്ങളുടെ മലയാള വിവര്‍ത്തനം ഉള്‍പ്പെടുത്താന്‍ നിര്‍ദേശം വന്നത്. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന വിജ്ഞാപനം ഫെബ്രുവരി ഒന്നിനോ മൂന്നിനോ പ്രസിദ്ധീകരിക്കും.
പതിവില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ സ്‌പോട്ട് അഡ്മിഷനും ഓണ്‍ലൈനായി നടത്തും. നേരത്തേ മുഖ്യ അലോട്ട്മന്റെുകള്‍ മാത്രമാണ് ഓണ്‍ലൈനായി നടത്തിയിരുന്നത്. പ്രവേശനപരീക്ഷക്ക് നെഗറ്റിവ് മാര്‍ക്ക് തുടരും. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിന് ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ നല്‍കാം. ഇത്തവണ അപേക്ഷയുടെ പ്രിന്റൗട്ട് കമീഷണര്‍ക്ക് അയക്കേണ്ടതില്ല. പകരം അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്താല്‍ മതി. മാര്‍ച്ച് 31 വരെ രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഇഡിസ്ട്രിക്റ്റ് സംവിധാനത്തിലൂടെ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ നമ്പര്‍ അപേക്ഷയില്‍ നല്‍കിയാല്‍ ഓണ്‍ലൈനായി പരിശോധന പൂര്‍ത്തിയാക്കുന്ന സംവിധാനവും ഇത്തവണ പരീക്ഷിക്കും. സ്വാശ്രയ കോളജുകളിലേക്ക് ഉള്‍പ്പെടെ ഇത്തവണ എന്‍ജിനീയറിങ്ങിന് മൂന്ന് അലോട്ട്മന്റെ് ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha
























