ഹൃദയ സ്തംഭനം ;നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

ഹൃദയ സ്തംഭനം മൂലം നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഹൃദയ സ്തംഭനത്തെ തുടർന്ന് അദ്ദേഹത്തെ എറണാകുളം മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. മേജർ അറ്റാക് ആയിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം. ലാൽ മീഡിയയിൽ ഡബ്ബിങ് ആവശ്യത്തിനായി എത്തിയതായിരുന്നു അദ്ദേഹം. പടവുകൾ കയറുന്നതിന് ഇടയിൽ ശ്വാസ തടസം ഉണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തൽക്ഷണം ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചതിനാൽ ജീവൻ രക്ഷിക്കാനായി എന്ന് ഡോക്ടർ അറിയിച്ചു. ആരോഗ്യനിലയിൽ നേരിയ പുരോഗമനമുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു.
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ട്ക്കെട്ടിൽ പിറന്ന ഞാൻ പ്രകാശാൻ തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടുകയാണ്. ഏറെ നാളുകൾക്ക് ശേഷമാണ് ശ്രീനി-സത്യൻ കൂട്ട്കെട്ടിൽ ഒരു സിനിമ പിറക്കുന്നത്. ഫഹദ് ഫാസിൽ, നിഖിത എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha
























