എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ ഇന്നു മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബാംഗങ്ങള്‍ ഇന്നുമുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കും. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുക എന്നി ആവശ്യങ്ങളുന്നയിച്ചാണ് ഇവരുടെ സമരം. നിരാഹാര സമരം കവയത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്യും. സാമൂഹ്യപ്രവര്‍ത്തക ദയാഭായി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.
ഒരുവര്‍ഷം മുമ്ബ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഏകദിന ഉപവാസ സമരം നടത്തിയപ്പോള്‍ ഇവരുടെ പുനരധിവാസത്തിനായി ബജറ്റില്‍ 50 കോടി രൂപയും, കടം എഴുതി തള്ളാന്‍ 7 കോടി രൂപയും വകയിരുത്തി. എന്നാല്‍ എല്ലാം പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങിയെന്നാണ് സമരസമിതി ആരോപിക്കുന്നത്.
"
https://www.facebook.com/Malayalivartha
























