ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ വോട്ടര്‍ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത്. 2018 നവംബര്‍ 15 വരെ പേരു ചേര്‍ക്കാനും വിലാസം മാറ്റാനും അപേക്ഷിച്ചവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി മാറ്റം വരുത്തിയുള്ള പട്ടികയാണ് ഇന്നു പ്രസിദ്ധീകരിക്കുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റേയും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടേയും വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന പട്ടികയില്‍ പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വോട്ടര്‍മാര്‍ക്ക് പരിശോധിക്കാം. നാളെ മുതല്‍ പുതുതായി അപേക്ഷിക്കാനും വിലാസം മാറ്റാനുമുള്ള സൗകര്യം വെബ്‌സൈറ്റില്‍ ഉണ്ടാകും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തീയതിക്ക് തലേന്നുവരെ പട്ടികയില്‍ പേരു ചേര്‍ക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























