വേദന താങ്ങാനാവുന്നില്ല... കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുന്ന അതി കഠിനമായ വേദന; സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ വിഷ്ണു വിശാലിന് പരുക്ക്

അപകടം പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന കാടന്‍ എന്ന ബഹുഭാഷ ചിത്രത്തിന്റെ ഷൂട്ടിനിടെ നടന്‍ വിഷ്ണു വിശാലിന് പരുക്കേറ്റു. കാടന്‍റെ ചിത്രീകരണം കഴിഞ്ഞ ആഴ്ച്ച കേരളത്തില്‍ വെച്ച് നടന്നിരുന്നു. വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും നടന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. സംഘടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരുക്കേറ്റത്. കഴുത്തിന് ആണ് പരിക്കേറ്റത്. കഴുത്തിന് പരുക്കേറ്റ നടന് ഒരു മാസത്തെ വിശ്രമം ആണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്.
https://www.facebook.com/Malayalivartha























