Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..

മക്കൾക്കൊപ്പം സ്മിതയെ ജീവനോടെ ചുട്ടെരിക്കാനുള്ള ആദ്യ ശ്രമം പാളിയപ്പോൾ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ കഴിയുന്ന സ്മിതയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം... കൊച്ചിയെ ഞെട്ടിച്ച ആസിഡ് ആക്രമണത്തിൽ ആശ്വാസമായി ആരോഗ്യവകുപ്പ്; രണ്ടാനച്ഛന്റെ ക്രൂരതയിൽ പരിക്കേറ്റ 12കാരിയുടെ കണ്ണിന്റെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ധനസഹായം...

31 JANUARY 2019 08:39 AM IST
മലയാളി വാര്‍ത്ത

ആസിഡ് ആക്രമണത്തിന് വിധേയരായ പിറവം രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടി സ്വദേശിനി സ്മിതയുടെയും പെണ്‍മക്കളുടെയും ചികിത്സാ ചെലവിനും മറ്റുമായി അടിയന്തര ധനസഹായമെന്ന നിലയില്‍ വനിതശിശു വികസന വകുപ്പിന്റെ ആശ്വാസനിധി പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ അടിയന്തര ധനസഹായം നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ലാണ് സ്മിതയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് തുക കൈമാറിയത്.

കൂടാതെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ ഓരോ കുട്ടിയുടേയും പാമ്പാക്കുട ശിശുവികസന പ്രോജക്ട് ഓഫീസറുടെയും പേരില്‍ ഓരോ ജോയിന്റ് അക്കൗണ്ട് തുടങ്ങി ഗുരുതരമായി പരിക്കേറ്റ സ്മിജ എന്ന കുട്ടിക്ക് 2 ലക്ഷം രൂപയും മറ്റ് മൂന്നുകുട്ടികള്‍ക്കും ഓരോ ലക്ഷം രൂപ വീതവും ധനസഹായം കൈമാറും. ഇതിലേയ്ക്കായി അക്കൗണ്ട് തുറക്കുന്നതിന് എറണാകുളം ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഉത്തരവു പ്രകാരം പാമ്പാക്കുട ശിശുവികസന പ്രോജക്ട് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അനൂപ് ജേക്കബ് എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.

സ്ത്രീകളുടേയും കുട്ടികളേയും ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ പോലീസ് സ്വീകരിച്ചു വരുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വകുപ്പുകള്‍ കൂടാതെ ജുവനല്‍ ജസ്റ്റിസ് ആക്ട്, പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ഫ്രം ഡൊമസ്റ്റിക് വയലന്‍സ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇത്തരത്തിലുള്ളവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എറണാകുളത്ത് രാമമംഗലം മേമുണ്ട നെയ്ത്ത്ശാലപ്പടിയില്‍ താമസിക്കുന്ന സ്മിത(35) തന്റെ നാലു കുട്ടികളുമായി ഒറ്റമുറി വാടകവീട്ടില്‍ താമസിച്ച് വരവെയാണ് 17-ാം തീയതി പുലര്‍ച്ചെ 3 മണിക്ക് രണ്ടാനച്ഛൻ മുറിയുടെ പൊട്ടിയ ജനല്‍ച്ചില്ലിനിടയിലൂടെ ആസിഡ് വീശിയെറിഞ്ഞത്. മൂന്നാമത്തെ കുട്ടിയായ സ്മിജയുടെ മുഖത്ത് ഗുരുതരമായി പൊള്ളലേല്‍ക്കുകയും മറ്റുള്ളവരുടെ ശരീരഭാഗങ്ങളിലും ആസിഡ് വീണ് പൊള്ളലേല്‍ക്കുകയുമുണ്ടായി. നാട്ടുകാര്‍ ഇവരെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചിരുന്നു.

സ്മിത, കുട്ടികളായ സ്മിജ, നെവിന്‍, സ്മിന, സ്മിനു എന്നിവര്‍ പിറവം താലൂക്കാശുപത്രി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സ്മിജയെ (12) വിദഗ്ദ്ധ പരിശോധനക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്മിജയുടെ മുഖത്തിനും കണ്ണുകള്‍ക്കുമാണ് സാരമായി പൊള്ളലേറ്റത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സ്മിജ എന്ന കുട്ടിക്ക് ഒഴികെ മറ്റാര്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളതായി കാണുന്നില്ല. മെഡിക്കല്‍ കോളേജിലും പിറവം താലൂക്കാശുപത്രിയിലും ഇവര്‍ക്ക് ചികിത്സ സൗജന്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (4 minutes ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (15 minutes ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (6 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (6 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (6 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (6 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (7 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (8 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (8 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (10 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (10 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (10 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (10 hours ago)

Malayali Vartha Recommends