Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

നവ കേരള പുനസൃഷ്ടിക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സംസ്ഥാനബജറ്റിന് തുടക്കം... നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി

31 JANUARY 2019 09:58 AM IST
മലയാളി വാര്‍ത്ത

നവ കേരള പുനസൃഷ്ടിക്ക് ഊന്നല്‍ നല്‍കി കൊണ്ടുള്ള സംസ്ഥാനബജറ്റിന് തുടക്കമായി. നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്, പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി, പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി

ചില പ്രഖ്യാപനങ്ങള്‍ ഇങ്ങനെ....


നവോത്ഥാന പഠനത്തിന് സമഗ്രമ്യൂസിയം തിരുവനന്തപുരത്ത്

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സഹായിച്ച കേന്ദ്രസര്‍ക്കാരിനോടും കേന്ദ്രസൈനിക വിഭാഗങ്ങളോടും നന്ദിയുണ്ട്. പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ 3000 കോടി രൂപമാത്രമാണ് കേന്ദ്രം അനുവദിച്ചത്. മറ്റു രാജ്യങ്ങള്‍ നല്‍കിയ വാഗ്ദാനം കേന്ദ്രം നിഷേധിച്ചു. വായ്പയെടുക്കാനും അനുവാദം തന്നില്ല.

ബജറ്റ് പ്രസംഗത്തിനിടെ പ്രളയ സഹായത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം

പൊതുമരാമത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി

വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈയ്യുടുക്കും.
പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി നല്‍കും

സ്ത്രീ ശാക്തീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സ്ത്രീകളിലൊരാള്‍ക്ക് വര്‍ഷം തോറും ദാക്ഷ്യായണി വേലായുധന്റെ പേരില്‍ പുരസ്‌കാരം നല്‍കും. അതിന് രണ്ട് കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കും

3229 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചു

വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോണ്‍
ജിഡിസിഎ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകള്‍ സ്ഥാപിക്കും

ഐടി പാര്‍ക്കുകളില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം ഒരു ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷമായി ഉയര്‍ത്തും

കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴി സ്ഥാപിക്കും

പാരിപ്പള്ളി, വെങ്ങോട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യവസായ, വൈജ്ഞാനിക വളര്‍ച്ചാ ഇടനാഴികള്‍

റബ്ബര്‍ താങ്ങുവില 500 കോടി രൂപ. സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും

നാളികേരത്തിന് പ്രത്യേക പദ്ധതി

നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വിലയിരുത്തി. വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു.


ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രി

പുളിങ്കുന്നില്‍ ഹെലികോപ്റ്റര്‍ ഇറങ്ങാവുന്ന ആശുപത്രിക്ക് 150 കോടി. 2019-20 ല്‍ 500 കോടി രൂപയെങ്കിലും ചെലവഴിക്കും

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില

കുടിയൊഴിപ്പിക്കല്‍ ഒഴിവാക്കും. അടഞ്ഞ വ്യവസായ സ്ഥാപനങ്ങളുടെ ഭൂമി ഉപയോഗിക്കും 

സ്വകാര്യനിക്ഷേപത്തെ അകമഴിഞ്ഞു സ്വീകരിക്കുന്നു. പൊതുമേഖലാ വികസനത്തിന് 299 കോടി രൂപ.

മല്‍സ്യത്തൊഴിലാളികള്‍ക്ക് 1000 കോടി

കടലാക്രമണമുള്ള തീരത്തുനിന്ന് മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കുന്നു

മല്‍സ്യത്തൊഴിലാളികള്‍ക്ക് വായ്പ

മല്‍സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ. കൊല്ലത്ത് ബോട്ട് ബില്‍ഡിങ് യാര്‍ഡ് സ്ഥാപിക്കും. പൊഴിയൂരില്‍ മല്‍സ്യബന്ധന തുറമുഖം. കൂടുതല്‍ പുതിയ ഹാര്‍ബറുകള്‍ വരും

ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കാന്‍ നടപടി. തിരുവനന്തപുരം കെഎസ്ആര്‍ടിസി കോര്‍പ്പറേഷനിലെ മുഴുവന്‍ ബസുകളും ഇലക്ട്രിക് ബസുകളാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (7 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (8 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (8 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (9 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (10 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (10 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (13 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (13 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (14 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (14 hours ago)

Malayali Vartha Recommends