മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി... മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ

മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി ഫ്‌ളാറ്റുകള്‍ നിര്‍മിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കടലാക്രമണമുള്ള തീരത്തുനിന്നു മാറിത്താമസിക്കുന്നവര്‍ക്ക് വീടിന് 10 ലക്ഷം രൂപ വീതം ലഭ്യമാക്കും. ഇവരുടെ പുനരധിവാസത്തിന് 100 കോടി രൂപ നീക്കിവയ്ക്കുന്നു. ഓഖി പാക്കേജ് വിപുലീകരിക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ നല്‍കും.
പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം നിര്‍മിക്കും. മത്സ്യഫെഡിന് 100 കോടി രൂപ അനുവദിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























