എല്‍പി, യുപി സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി... സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി; സര്‍ക്കാര്‍ സ്കൂളുകള്‍ ആധുനികവത്കരിക്കുമെന്ന് സര്‍ക്കാര്‍

അക്കാഡമിക് നിലവാരം മെച്ചപ്പെടുത്താന്‍ 32 കോടി രൂപ അനുവദിക്കും. പൊതുവിദ്യാലയങ്ങളില്‍ രണ്ടര ലക്ഷം കുട്ടികള്‍ പുതിയതായി എത്തിയെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. എല്‍പി, യുപി സ്കൂളുകള്‍ ഹൈടെക് ആക്കാന്‍ 292 കോടി, സ്കൂളുകളുടെ പശ്ചാത്തല വികസനത്തിന് 170 കോടി എന്നിങ്ങനെയും ബജറ്റില്‍ വകയിരുത്തി. നവകേരള നിർമാണത്തിന് ഊന്നൽ നൽകിയാണ് ബജറ്റ് അവതരണം. ആദ്യദുരന്തം പ്രളയമാണെന്നും രണ്ടാമത്തെ ദുരന്തം കേരളത്തിന്‍റെ ജനകീയ ഐക്യം തകര്‍ക്കാനുള്ള ശ്രമമായിരുന്നെന്നും വ്യക്തമാക്കി ബജറ്റിന്ഡറെ തുടക്കം. ശബരിമല വിഷയവും ബജറ്റവതരണത്തില്‍ പരാമര്‍ശിക്കപ്പെട്ടു. പിണറായി സര്‍ക്കാറിന്‍റെ നാലാമത്തെ സമ്പൂര്‍ണ ബജറ്റാണ് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കുന്നത്. പ്രളയാനന്തരമുള്ള ആദ്യ ബജറ്റാണ് ഇന്നത്തേത്.
https://www.facebook.com/Malayalivartha

























