രണ്ടാം കുട്ടനാട് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍... വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി

രണ്ടാം കുട്ടനാട് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. 1000 കോടി രൂപയാണ് ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ വകയിരുത്തിയത്. വയനാട്ടിലെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി തയാറാക്കും. കുരുമുളക് കൃഷിക്ക് 10 കോടി, പൂ കൃഷിക്ക് അഗ്രി സോണ്‍ അനുവദിക്കും. നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി സൃഷ്ടിക്കും. ഇതിനായി 20 കോടി രൂപ വകയിരുത്തി.
വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പദ്ധതി സര്‍ക്കാര്‍ തയ്യാറാക്കുന്നു. കാപ്പിക്കുരു സംഭരിക്കുമ്പോള്‍ 20 മുതല്‍ 100 ശതമാനം വരെ അധികവില ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു
https://www.facebook.com/Malayalivartha

























