വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിച്ചു, ഇന്നു മുതല്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍പട്ടിക തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. വോട്ടര്‍മാര്‍ക്ക് ഇന്നു മുതല്‍ പട്ടികയില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കാം. ഇതോടൊപ്പം പുതുതായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും മേല്‍വിലാസം മാറ്റാനും വെബ്‌സൈറ്റിലൂടെ സാധിക്കും.
കഴിഞ്ഞ നവംബറില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചവരുടെയടക്കമുള്ള പട്ടികയാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റ് വിലാസം: www.ceo.kerala.gov.in
https://www.facebook.com/Malayalivartha

























