കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം

കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക ബ്ലോക്ക് നിര്‍മിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഹജ്ജിന് പോകുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. ബജറ്റ് പ്രസംഗത്തിലെ ന്യൂനപക്ഷ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ വിവരിക്കുന്നിടത്താണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കാലിക്കറ്റ് സര്‍വകലാശാലയില്‍ ന്യൂനപക്ഷ പഠനങ്ങളുമായി ബന്ധപ്പെട്ട് ഒരു കേന്ദ്രം സ്ഥാപിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി 49 കോടി രൂപ ബജറ്റില്‍ വകയിരുത്തി. കേന്ദ്ര സര്‍ക്കാര്‍ സ്‌കീമില്‍ നിന്നും 11 കോടി അനുവദിക്കും. ഇതില്‍ 10 കോടി വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണ്.
കേന്ദ്ര ഫണ്ട് അടക്കം 25 കോടി രൂപ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ബ്ലോക്കുകളിലെ ബഹുമുഖ വികസനത്തിന് വേണ്ടിയാണ് ഉപയോഗിക്കുക. ന്യൂനപക്ഷ ക്ഷേമ വികസന കോര്‍പറേഷന് 15 കോടി രൂപ വകയിരുത്തുന്നതായും പ്രസംഗത്തില്‍ വിവരിക്കുന്നു.
മുന്നാക്ക ക്ഷേമത്തിനായി മുന്നാക്ക ക്ഷേമ വെല്‍ഫയര്‍ കോര്‍പറേഷന് 42 കോടി രൂപ അനുവദിച്ചു. ഇതില്‍ 17 കോടി സ്‌കോളര്‍ഷിപ്പിനാണ്. സമുന്നതി മംഗല്യ സഹായനിധി എന്ന പുതിയ സ്‌കീം ആരംഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha

























