സഹോദരങ്ങളെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വിഴിഞ്ഞം വെണ്ണിയൂരില്‍ വീട്ടിനുള്ളില്‍ സഹോദരങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെണ്ണിയൂര്‍ പ്ലാവിള വീട്ടില്‍ അജിത്ത് കുമാര്‍ (46), അജികുമാര്‍ (44) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അഭിമുഖമായാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ നിന്നിരുന്നത്. മുറിക്കുള്ളില്‍ കയറില്‍ തീര്‍ത്ത മറ്റൊരു കുരുക്കുകൂടിയുണ്ടായിരുന്നു.
ഇരുവരുടെയും മാതാവ് ജോയ്സ് കിടപ്പുരോഗിയാണ്. അജികുമാര്‍ ഏറെ നാളുകള്‍ക്ക് മുന്‍പ് ട്രാഫിക് വാര്‍ഡനായി ജോലി ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. സഹോദരങ്ങളായ അജിത്തും അജിയും മാതാവും ഒരുമിച്ചാണ് താമസിച്ച് വന്നിരുന്നത്. മാതാവിനെ പരിചരിക്കാന്‍ വീട്ടിലെത്തിയ സ്ത്രീയാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.
https://www.facebook.com/Malayalivartha

























