പണത്തിനു വേണ്ടി പെരുമ്പാവൂർ സ്വദേശി വിനീതിനെ തട്ടിക്കൊണ്ടുപോകവെ ചെന്നുപെട്ടത് പോലീസിന്റെ മുൻപിൽ... ആ ധൈര്യത്തിൽ വിനീത് കാറിൽ നിന്നും എടുത്ത് ചാടി... രക്ഷപ്പെടാനായി പ്രതികളുടെ സാഹസികതയിൽ കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റി... പോലീസും നാട്ടുകാരും നോക്കിനില്‍ക്കെ ദാരുണമായ കൊലപാതകം; സംഭവം കൊച്ചിയിൽ

പണത്തിനു വേണ്ടി പെരുമ്പാവൂർ സ്വദേശി വിനീതിനെ തട്ടിക്കൊണ്ടുപോകവെ ചെന്നുപെട്ടത് പോലീസിന്റെ മുൻപിൽ... ആ ധൈര്യത്തിൽ വിനീത് കാറിൽ നിന്നും എടുത്ത് ചാടി. രക്ഷപ്പെടാനായി പ്രതികളുടെ സാഹസികതയിൽ കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റി. പോലീസും നാട്ടുകാരും നോക്കിനില്‍ക്കെ ദാരുണമായ കൊലപാതകം. സംഭവം കൊച്ചിയിൽ. ആളെ തട്ടിക്കൊണ്ടു പോയ സംഘം സഞ്ചരിച്ച കാറാണ് നിഷ്‌കരുണം ആളെ തട്ടി കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച പനമ്ബിളളി നഗറിനടുത്ത് കൊച്ചി ഷിപിയാര്‍ഡിന്റെ പുതിയ കെട്ടിടത്തിനു സമീപം പോലീസിന്റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ ആയിരുന്നു കൊലപാതകം. പണത്തിനു വേണ്ടി പെരുമ്ബാവൂര്‍ സ്വദേശി വിനീതിനെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. വിനീത് അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ദാരുണമായ കൊലപാതകം. കുമ്ബളങ്ങി സ്വദേശി തോമസാണ് മരിച്ചത്. കൊച്ചിയില്‍ ബൈക്ക് യാത്രികനെ കൊന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാക്കള്‍ തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പോലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്. ഗുരുതര പരുക്ക് പറ്റിയ തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ജോണ്‍ പോള്‍,ലൂതര്‍ ബെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
https://www.facebook.com/Malayalivartha

























