പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സൈക്കോളജിസ്റ്റ് ഡോ. കെ. ഗിരീഷ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ തിരുവനന്തപുരത്തെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോക്ടര്‍ കെ. ഗിരീഷ് അറസ്റ്റില്‍. കൗണ്‍സിലിങ്ങിനെത്തിയ സമയത്ത് പീഡിപ്പിച്ചെന്നാണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി പരാതി നല്‍കിയത്. നേരത്തെ പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിലും ഗിരീഷ് അറസ്റ്റിലായിരുന്നു.
ബുധനാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെ പ്രധാന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ.ഗിരീഷിനെ ഫോര്‍ട്ട് പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. ഒരു വര്‍ഷം മുന്‍പ് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന പ്രശ്‌നത്തെ തുടര്‍ന്ന് ഗിരീഷിന്റെ ക്ലിനിക്കില്‍ കൗണ്‍സിലിങ്ങിനായെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ മറ്റൊരു ഡോക്ടറുടെ സമീപത്ത് ചികിത്സക്കെത്തിയപ്പോള്‍ സ്വഭാവത്തില്‍ സംശയം തോന്നി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് പറഞ്ഞത്. ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഗിരീഷിനെതിരെ സമാനപരാതി നേരത്തെയും ഉയര്‍ന്നിട്ടുണ്ട്. പതിമൂന്ന്കാരനായിരുന്നു അന്ന് പരാതി നല്‍കിയത്. എന്നാല്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി നടപടികള്‍ നീട്ടിക്കൊണ്ടുപോയി ആ കേസിലെ അറസ്റ്റില്‍ നിന്ന് രക്ഷപെടുകയായിരുന്നു. നിലവിലെ കേസില്‍ ഗിരീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















