നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ..നിന്റെ കൊച്ചിനെ പഠിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്... ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച് തരാം:- സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വാ- സ്കൂളിൽ എത്തിയ രക്ഷിതാവിനോട് ചന്ത വർത്തമാനവുമായി സ്കൂൾ അധ്യാപകർ, പ്രതിഷേധവുമായി സോഷ്യൽ മീഡിയ

വാളകത്തെ സ്‌കൂളില്‍ മക്കളുടെ പഠനത്തെപ്പറ്റി അന്വേഷിക്കാന്‍ എത്തിയ അമ്മയോട് അപമര്യാദയോടെ പെരുമാറുന്ന രണ്ട് അധ്യാപകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. കുട്ടിയെപ്പറ്റി സംസാരിച്ചു തുടങ്ങിയ ശേഷം പിന്നീട് രണ്ട് പേരും രക്ഷിതാവിനെ അപമാനിക്കുന്ന രീതിയിലാണ് പെരുമാറുന്നത്. ഇവിടുന്ന് ഇറങ്ങിപ്പോകൂ എന്ന് വരെ ആക്രോശിക്കുകയാണ് അധ്യാപകര്‍. ഞാന്‍ വിളിച്ചു വരുത്തിയിട്ടാണ് വന്നതെന്ന് രക്ഷിതാവ് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം..എനിക്ക് പറയാനുള്ളത് ഞാന്‍ പറയും എന്ന് പറയുന്ന രക്ഷിതാവിനെ എന്റെ റുമില്‍ നിന്നോ എന്ന് പറഞ്ഞുകൊണ്ട് അധ്യാപിക അവരെ ഇറക്കിവിടുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
പത്താം ക്ലാസ് വരെയുള്ളതാണെന്ന് പറഞ്ഞ് കുട്ടികള്‍ക്ക് സ്കൂള്‍ അധികൃതര്‍ ഒരു ബുക്ക് നല്‍കിയിരുന്നു. എന്നാല്‍ കുട്ടികളില്‍ നിന്നും ഈ ബുക്ക് കാണാതെ പോയി. ഇതേ തുടര്‍ന്ന് അധ്യാപകര്‍ അമ്മയെ സ്കൂളിലേയ്ക്ക് വിളിച്ചു വരുത്തിയത്. ഇക്കാര്യത്തെ പറ്റി അറിഞ്ഞിരുന്നില്ലെന്നും എന്താണ് ചെയ്യേണ്ടതെന്നും അന്വേഷിച്ച അമ്മയോട് രൂക്ഷമായാണ് അധ്യാപകനും അധ്യാപികയും പെരുമാറിയത്. അധ്യപകരുടെ രൂക്ഷ പ്രതികരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളും രോക്ഷം ഉളവാക്കിയിരിക്കുകയാണ്. കാര്യമെന്താണെന്ന് അമ്മ സാവകാശം ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നല്‍കാന്‍ അധ്യാപകര്‍ കൂട്ടാക്കാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
അധ്യാപികയുടെ പ്രതികരണം അതിരുകടന്നതോടെ തനി സ്വഭാവം കാണിക്കരുതെന്ന് അമ്മ ഇവരോട് പറയുന്നുണ്ട്. ഇത് കേട്ട് അധ്യാപിക പ്രകോപിതയായി നീ എന്ത് ചെയ്യുമെടീ, നീ ഞങ്ങളെ പിടിച്ച് വിഴുങ്ങുമോടീ എന്നെല്ലാം ദേഷ്യത്തോടെ ചോദിക്കുന്നുണ്ട്. നിന്റെ അഭ്യാസമൊന്നും ഇവിടെ നടക്കില്ല. നിന്റെ കൊച്ചിനെ പഠിപ്പിക്കണമേ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ഇനി ഇവിടെ പഠിക്കുന്നത് കാണിച്ച് തരാം. സകല മാനേജ്മെന്റിനെയും വിളിച്ചോണ്ട് വാ- എന്നാണ് അധ്യാപകന്‍ പറയുന്നത്. ഇവരുടെ സംസാരത്തില്‍ നിന്നും അമ്മ സ്കൂളിലെ മുന്‍ അധ്യാപികയാണെന്ന് വ്യക്തമാണ്. സ്കൂളില്‍ തിരികെ കയറ്റാത്തതിന്റെ ദേഷ്യമാണ് അമ്മയ്ക്കെന്ന് ഇവര്‍ ആരോപിക്കുന്നു.
അടുത്തു നിന്ന ഒരാളാണ് സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. ദേഷ്യപ്പെട്ട അധ്യാപിക ക്യാബിനില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ അമ്മയോട് പറയുന്നുണ്ട്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ സൈബര്‍ ലോകത്ത് ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
https://www.facebook.com/Malayalivartha

























