അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരം- എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഉമ്മന്‍ ചാണ്ടി

സെക്രട്ടറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഉമ്മന്‍ ചാണ്ടി. എന്‍ഡോസള്‍ഫാന്‍ ഇരകളുള്ള കുടുംബങ്ങളെ മുഴുവന്‍ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം, അര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ക്യാമ്പ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം, വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കണം തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ഉമ്മന്‍ചാണ്ടി സമരപന്തല്‍ സന്ദര്‍ശിച്ച് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ മുപ്പതംഗ സംഘം തലസ്ഥാനത്ത് മൂന്ന് ദിവസമായി സമരം നടത്തുകയാണ്. മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവര്‍ക്കും നല്‍കുക, കടങ്ങള്‍ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
https://www.facebook.com/Malayalivartha

























