ആലപ്പാട്ടെ പ്രദേശവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ല മറിച്ച് സുനാമി മൂലമെന്ന നിലപാട് ആവർത്തിച്ച് ഇ.പി ജയരാജന്‍

ആലപ്പാട്ടെ കരിമണല്‍ ഖനന മേഖലകളില്‍ സന്ദര്‍ശനം നടത്തി ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് സമരത്തില്‍ പങ്കെടുക്കുന്ന പ്രദേശവാസികളുടെ എണ്ണം കുറവാണെന്നും ഭൂമി നഷ്ടപ്പെട്ടത് കരിമണല്‍ ഖനനം കൊണ്ടല്ലെന്നും മറിച്ച് സുനാമി മൂലമാണെന്നും മന്ത്രി പറഞ്ഞു.
വന്‍ തോതിലാണ് കരിമണല്‍ തമിഴ്‌നാട്ടിലേക്ക് കടത്തുന്നതെന്നും നാടിന്റെ പുരോഗതി തുരങ്കം വയ്ക്കുന്ന ശക്തികള്‍ ഖനനത്തിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍. രാമചന്ദ്രന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു വ്യവസായ മന്ത്രി.
https://www.facebook.com/Malayalivartha

























