കുടുംബ ചെലവ് താങ്ങാനാകാത്തതില്‍ മനം നൊന്ത് ട്രാവല്‍സ് ഉടമ ആത്മഹത്യ ചെയ്തു

ഡ്രൈവറും ട്രാവല്‍സ് ഉടമയുമായ പാലക്കാട് ചാത്തമംഗലം ശങ്കരന്‍ മലയില്‍ വീട് ഷാജു ശങ്കറി (40) നെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്നലെ രാത്രി 9.30 ഓടെ കളമശേരി, ഏലൂര്‍ മേത്താനത്തെ ഒരു ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ കഴുത്ത് മുറിഞ്ഞിട്ടുണ്ട്.
കൂടെ താമസിക്കുന്നയാള്‍ ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ലോണ്‍ കുടിശിക മുടങ്ങിയിരുന്നതായി സൂചനയുണ്ട്. രണ്ട് കുട്ടികളുണ്ട്. ഇന്ന് രാവിലെ നടത്തിയ ഇന്‍ക്വസ്റ്റിനിടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
ഞാന്‍ പലിശക്കെണിയില്‍ പെട്ടു എന്ന് കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ഫ്‌ലാറ്റ് വാടക, വാഹന ലോണ്‍, കുടുംബ ചെലവ് എന്നിവ താങ്ങാനാകുന്നില്ലെന്ന് കത്തില്‍ പറയുന്നു. മൂന്ന് മാസത്തെ ഫ്‌ലാറ്റ് വാടക അടച്ചിട്ടില്ലെന്ന വിവരവും ലഭിച്ചിട്ടുണ്ട്.
ഏലൂര്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
https://www.facebook.com/Malayalivartha

























