കോന്നിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ സ്കൂട്ടറിൽ അശ്രദ്ധമായി കാറോടിച്ച് കയറ്റി വാഹന ഉടമ:- തെറിച്ചുവീണ വിദ്യാർത്ഥിനി ഹെൽമെറ്റിന്റെ ബലത്തിൽ രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

കോന്നിയിൽ അശ്രദ്ധമായി കോളേജ് വിദ്യാർത്ഥിയുടെ സ്കൂട്ടറിൽ കാറിടിച്ചുകയറ്റി വാഹന ഉടമ. റോഡിൽ തെറിച്ചുവീണ വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇടിയുടെ ആഘാതത്തിൽ റോഡിലേയ്ക്ക് തെറിച്ചുവീണ പെൺകുട്ടി ഉടന്‍ തന്നെ ചാടി എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാലാണ് പെൺകുട്ടി പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടത്.
നേരെയുള്ള റോഡിലൂടെ പോകുകയായിരുന്ന സ്‌കൂട്ടറിലേയ്ക്ക് സൈഡില്‍ നിന്നും ലക്കും ലഗാനവുമില്ലാതെ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവതി കാറിന്റെ മുകളിലൂടെ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha

























