ഗോഡ്‌സെയെ കനാലില്‍ മുക്കിക്കൊന്നു, കെ പി സി സി വിചാര്‍ വിഭാഗിന്റെ പ്രതിഷേധം

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പ്രതികാത്മകമായി വധിക്കുകയും ഗോഡ്‌സെയെ മഹാനായി ചിത്രീകരിക്കുകയും ചെയ്ത ഹിന്ദുമഹാസഭയുടെ അപരിഷ്‌കൃതമായ നടപടിക്കെതിരെ കെ പി സി സി വിചാര്‍ വിഭാഗ്, നാട്ടിക ബ്ലോക്ക് കമ്മിറ്റി നേതൃത്വം പ്രതിഷേധിച്ചു.
നാഥുറാം ഗോഡ്‌സെയെ സരയൂ തീരത്ത് കനോലി കനാല്‍ മുക്കി കൊന്നാണ് പ്രതിഷേധിച്ചത്.
നാട്ടിക ബ്ലോക്ക് ചെയര്‍മാന്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി .എം. ശരത് കുമാര്‍ ഉദ്ഘാടനം ചെയ്തു .
ഇ രമേശന്‍ , ഷൈന്‍ നാട്ടിക , ഉണ്ണികൃഷ്ണന്‍ ചാണാടിക്കല്‍ , റാനിഷ് നാട്ടിക , വിനോഷ് വടക്കേടത്ത് , എം.ബി. സജീവന്‍ , ഉല്ലാസ് വലപ്പാട് , പ്രവീണ്‍ രവീന്ദ്രന്‍, ബിനീത് ജയശങ്കര്‍ , ആനന്ദന്‍ വലപ്പാട് എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha

























