Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വര്‍ണച്ചിറകുകള്‍ക്ക് തലസ്ഥാനത്ത് തുടക്കം; മന്ത്രി കെ.കെ. ശൈലജടീച്ചര്‍ ഉദ്ഘാടനം ചെയ്തു

01 FEBRUARY 2019 08:40 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍ക്കായുള്ള ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന 'വര്‍ണ ചിറകുകള്‍ 2019' സംസ്ഥാന ചില്‍ഡ്രന്‍സ് ഫെസ്റ്റിന് തിരുവനന്തപുരം ചാല ഗവ. മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുടക്കമായി. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.

പ്രത്യേക പരിചരണവും ശ്രദ്ധയും സംരക്ഷണവും ആവശ്യമുളള കുട്ടികളുടെ പലവിധത്തിലുള്ള ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുളള പ്രവര്‍ത്തനങ്ങളാണ് വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ചില്‍ഡ്രന്‍സ് ഹോമുകള്‍ നവീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഈ ഹോമിലെ കുട്ടികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഒരുക്കിവരുന്നു. വിവിധ ചില്‍ഡ്രന്‍സ് ഹോമുകളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് അവരുടെ പഠന നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഒന്നുരണ്ട് വര്‍ഷം കഴിയുമ്പോള്‍ ഗുണപരമായ മാറ്റം ഈ മേഖലയില്‍ കാണാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം 'ഉജ്ജ്വലബാല്യം' അവാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് കല, സാഹിത്യം, കായികം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് കാണിക്കുന്ന കുട്ടികള്‍ക്ക് (ഓരോ ജില്ലയില്‍ നിന്നും ഒരു കുട്ടിക്ക് വീതം) വനിത ശിശുവികസന വകുപ്പ് നല്‍കുന്ന പുരസ്‌കാരമാണ് ഉജ്ജ്വലബാല്യം. 25,000 രൂപയും മെമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് പുരസ്‌കാരം.

ഹര്‍ദ എം.എല്‍. (തിരുവനന്തപുരം), ആദിത്യ ബിജു (കൊല്ലം), അഭിജിത്ത് അമല്‍ രാജ് (പത്തനംതിട്ട), അഭിനവ് രാജേഷ് (ആലപ്പുഴ), കാര്‍ത്തിക പി.എസ്. (കോട്ടയം), ഗായത്രി സോമശേഖര്‍ (എറണാകുളം), വന്ദന ബി. ശങ്കര്‍ (ഇടുക്കി), ജസ്‌ന സി.ജെ. (തൃശൂര്‍), അതുല്‍ കൃഷ്ണ എസ്. (പാലക്കാട്), ആദിത്ത് കൃഷ്ണ ചെമ്പാത്ത് (മലപ്പുറം), ഫെറിന്‍ അല്‍ഫാബിന്‍ അസ്ലാം (കോഴിക്കോട്), അനു മാത്യു (വയനാട്), ഹിബ ടി.പി. (കണ്ണൂര്‍), സന്നിധി ടി. റായ്, ദീപേന്ദു പി.എസ്. (കാസര്‍ഗോഡ്) എന്നിവരാണ് ഉജ്ജ്വല ബാല്യം പുരസ്‌കാരം മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങിയത്.

കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തനം നടത്തിയ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകള്‍ക്ക്, അവരുടെ പ്രവര്‍ത്തനമികവ് വിലയിരുത്തി ചില്‍ഡ്രന്‍സ് ഫെസ്റ്റിനോടനുബന്ധിച്ച് അവാര്‍ഡും സമ്മാനിച്ചു. കോട്ടയം ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിന് ആണ്‍കുട്ടികളുടെ മികച്ച ഹോമിനുള്ള പുരസ്‌കാരവും ആലപ്പുഴ മായിത്തറ ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോമിന് പെണ്‍കുട്ടികളുടെ മികച്ച ഹോമിനുള്ള പുരസ്‌കാരവും ലഭിച്ചു.ന്യൂ ഡല്‍ഹിയില്‍ വെച്ച് 2018 ഡിസംബര്‍ മാസം നടന്ന ഹൗസല (HAUSLA 2018) എന്ന പരിപാടിയില്‍ പങ്കെടുത്ത് കേരളത്തിന് മൂന്നാം സ്ഥാനം നേടിക്കൊടുത്ത കുട്ടികളെ ആദരിച്ചു.

ജെ.ജെ ആക്ട് പ്രകാരം സംസ്ഥാനത്ത് രൂപീകരിക്കപ്പെട്ട ബാലനിധിയിലേക്കുള്ള ധന സമാഹരണാര്‍ത്ഥം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സര്‍സാസ് എന്ന സംഘടന നടത്തിയ മാരത്തോണിലൂടെ സമാഹരിച്ച തുക ഈ ചടങ്ങില്‍ വച്ച് മന്ത്രിക്ക് കൈമാറി.

പോറ്റി വളര്‍ത്തല്‍ പദ്ധതിയുടെ പ്രചരണാര്‍ത്ഥം സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വയനാട് ഡി.സി.പി.യു. നിര്‍മ്മിച്ച 'ആ താരകം' എന്ന ഷോര്‍ട്ട് ഫിലിമിന്റെ പ്രകാശനം മന്ത്രി നിര്‍വഹിച്ചു. ഈ ഷോര്‍ട്ട് ഫിലിം ഉള്‍പ്പെടെ വകുപ്പിനു വേണ്ടി മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്ത സൂര്യ സജിയെ ആദരിച്ചു. ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്തിയ തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്. അധ്യക്ഷനായ ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് ഐ.എ.എസ്., സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. പി. സുരേഷ്, ചാല ബോയ്‌സ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് കുമാരി ലതിക എം.എസ്., സാമൂഹ്യനീതി വകുപ്പ് ജോ. ഡയറക്ടര്‍ സുന്ദരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സര്‍ഗവാസനകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായാണ് സംസ്ഥാനത്തെ മുഴുവന്‍ ചില്‍ഡ്രന്‍സ് ഹോമുകളിലെയും കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്ഥാനതല ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു വരുന്നത്. ഫെബ്രുവരി 1, 2, 3 തീയതികളിലാണ് ഈ വര്‍ഷത്തെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നടക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകകളില്‍ നിന്നുമായി 800ല്‍ പരം കുട്ടികളാണ് ഇരുപതോളം ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (4 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (5 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (5 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (5 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (5 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (5 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (6 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (7 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (9 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (10 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (10 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (10 hours ago)

Malayali Vartha Recommends