കേന്ദ്രബഡ്ജറ്റില്‍ കേരളത്തോട് അവഗണനയെന്ന് മുഖ്യമന്ത്രി; പ്രളയക്കെടുതി അതിജീവിക്കാന്‍ പ്രത്യേക പാക്കേജ് നല്‍കിയില്ല; സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബഡ്ജറ്റില്‍ നിര്‍ദേശമില്ല

കേന്ദ്രബഡ്ജറ്റില്‍ പ്രളയക്കെടുതിയെ അതിജീവിക്കാനും പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും കേരളത്തിന് പ്രത്യേക പാക്കേജ് ലഭ്യമാക്കിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബഡ്ജറ്റില്‍ കേരളത്തിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനോ പുതിയ പദ്ധതികള്‍ ആരംഭിക്കാനോ ബഡ്ജറ്റില്‍ നിര്‍ദേശമില്ലെന്നും പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള ഒരു നടപടിയും ബഡ്ജറ്റിലില്ല. സാമൂഹ്യക്ഷേമരംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പലതും സംസ്ഥാനത്ത് നേരത്തേ തന്നെ കൂടുതല്‍ നല്ല നിലയില്‍ നടപ്പിലാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























