പരിയാരത്ത് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയ വീട്ടമ്മ രണ്ടാം തവണയും ഒളിച്ചോടി

പരിയാരത്ത് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട്ടമ്മ ആറുമാസത്തിനുള്ളില്‍ രണ്ടാം തവണയും ഒളിച്ചോടി. തൃക്കരിപ്പൂര്‍ ഒളവറ സ്വദേശിനിയായ വീട്ടമ്മയാണ് ഭർത്താവിന്റെ വീട്ടിൽ നിന്നും ഒളിച്ചോടിയത്. ആറ് മാസം മുമ്പ് ടാക്സി ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിപ്പോയി തിരിച്ചു വന്ന വീട്ടമ്മയാണ് ഇതേ ആളുടെ കൂടെയാണ് വീണ്ടും നാട് വിട്ടത്.
ആറ് മാസം മുമ്പ് ഒളിച്ചോടിയപ്പോള്‍ ഭര്‍ത്താവിന്‍റെ പരാതിയെ തുടര്‍ന്ന് പോലീസ് പിടികൂടി തിരിച്ചെത്തിച്ച വീട്ടമ്മയ്ക്ക് കൗണ്‍സിലിംഗ് നല്‍കുകയും ഭര്‍ത്താവ് സ്വീകരിക്കാന്‍ തയ്യാറാവുകയുമായിരുന്നു. ഭര്‍ത്താവിന്‍റെ പാണപ്പുഴയിലെ വീട്ടില്‍ നിന്നാണ് മൂന്നര വയസുള്ള കുട്ടിയെയും ഉപേക്ഷിച്ച് വീട്ടമ്മ വീണ്ടും കടന്നത്. സംഭവത്തില്‍ ബന്ധുക്കള്‍ പരിയാരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























