ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്ര നാളെ കാസര്‍കോടുനിന്ന് തുടങ്ങും

ലോക്‌സഭ തെരഞ്ഞെടുപ്പിന് തയാറെടുക്കാന്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ജനമഹായാത്ര നാളെ കാസര്‍കോടുനിന്ന് തുടങ്ങും. ഇടതു മുന്നണിയുടെ കേരള സംരക്ഷണയാത്ര 14നാണ് ആരംഭിക്കുക. 28 വരെ നീളുന്ന മുല്ലപ്പള്ളിയുടെ യാത്ര പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്റണി പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാലിന് രാവിലെ 10ന് ഉദുമയില്‍നിന്ന് പര്യടനം തുടങ്ങുന്ന ജാഥ അഞ്ചിനും ആറിനും കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തും. 28നാണ് സമാപനം. ഇടതുമുന്നണി രണ്ട് ജാഥകളാണ് നടത്തുന്നത്. 14ന് തിരുവനന്തപുരത്തുനിന്ന് ആദ്യജാഥ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ആരംഭിക്കും. 6ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിക്കുന്ന യാത്രക്ക് കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കും.
"
https://www.facebook.com/Malayalivartha

























