ഫ്ലൈറ്റ് മുകളിലേക്ക് പറന്നുയർന്നതും യാത്രക്കാരന് ദേഹാസ്വസ്ഥ്യം... ഹൃദയാഘാതമുണ്ടായ യാത്രക്കാരന് വേണ്ടി ദുബായിലിറക്കേണ്ട വിമാനം നെടുമ്പാശേരിയിലിറക്കി; അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഫ്ലൈറ്റ് മുകളിലേക്ക് പറന്നുയർന്നതും യാത്രക്കാരന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ദുബായിലേക്കുള്ള വിമാനം കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കിയത്. ജക്കാർത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























