കിട്ടി ബോധിച്ചൂന്ന് ആരും വിചാരിക്കരുത്... കോടീശ്വരന്‍ പരിപാടിക്കിടെ മത്സരാർത്ഥിക്ക് വീടുവയ്ക്കാനായി ഒരുമാസത്തെ ശമ്പളം നൽകുമെന്ന് വാഗ്ദാനം ചെയ്ത സുരേഷ്‌ഗോപിയുടെ വാക്ക് രണ്ടുവർഷമായിട്ടും പാലിക്കപ്പെട്ടില്ലെന്ന് വെളിപ്പെടുത്തി യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഏഷ്യാനെറ്റ് ചാനലിൽ രണ്ടുവർഷങ്ങൾക്ക് മുമ്പ് സംപ്രേഷണം ചെയ്ത കോടീശ്വരന്‍ പരിപാടിയില്‍ അവതാരകനായ സുരേഷ് ഗോപി വാഗ്ദാനം ചെയ്ത സഹായം തനിക്ക് നല്‍കിയില്ലെന്ന് ആരോപിച്ച് യുവതി രംഗത്ത്. സൗമില നജീമാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
സൗമില നജീമിന് എംപിയെന്ന രീതിയില്‍ തനിക്ക് ലഭിക്കുന്ന മാര്‍ച്ച് മാസത്തിലെ ശമ്പളം വീട് പണിയുന്നതിന് തരുമെന്ന് സുരേഷ് ഗോപി വാഗ്ദാനം ചെയ്തിരുന്നു. ഇത് കോടീശ്വരന്‍ റിയാലിറ്റി ഷോയില്‍ ശ്രദ്ധിക്കപ്പെട്ട സംഭവമായിരുന്നു. പക്ഷേ ഈ തുക ലഭിച്ചില്ലെന്ന് പറഞ്ഞ് യുവതി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വരികയായിരുന്നു.
പണം ലഭിക്കാന്‍ വേണ്ടിയല്ല പകരം തുക കിട്ടിയില്ലെന്ന കാര്യം എല്ലാവരേയും അറിയിക്കാന്‍ മാത്രമാണ് ഫെയ്‌സ്ബുക്ക് പോസ്‌റ്റെന്നും യുവതി വ്യക്തമാക്കി.വാഗ്ദാനങ്ങളില്‍ വശംവദരാകാതിരിക്കുകയെന്നും യുവതി ഓര്‍മ്മിപ്പിക്കുന്നു. സൗമിലയുടെ കുറിപ്പിന് നിരവധി രസകരമായ കമന്റുകളും പ്രതികരണങ്ങളും എത്തുന്നുണ്ട്. ബിജെപിയുടെ 15 ലക്ഷം വാഗ്ദാനം പാലിക്കപ്പെടാത്തതിനേക്കുറിച്ചും സുരേഷ് ഗോപിയുടെ നിലവിലെ അവസ്ഥയേക്കുറിച്ചും പ്രതികരണങ്ങളുണ്ടാകുന്നുണ്ട്.
https://www.facebook.com/Malayalivartha

























