ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോക്ടര്‍ കെ.ഗിരീഷ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഡോക്ടര്‍ കെ.ഗിരീഷ് അറസ്റ്റില്‍. കൗണ്‍സലിങ്ങിനെത്തിയ സമയത്ത് പീഡിപ്പിച്ചെന്ന് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യ്തത്.
തിരുവനന്തപുരത്തെ പ്രധാന ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കെ.ഗിരീഷിനെ ബുധനാഴ്ച രാത്രിയാണ് ഫോര്‍ട് പൊലീസ് പിടികൂടിയത്. എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. ഒരു വര്‍ഷം മുന്‍പ് പഠനത്തില്‍ ശ്രദ്ധിക്കാനാവുന്നില്ലെന്ന പ്രശ്‌നത്തെ തുടര്‍ന്ന് ഗിരീഷിന്റെ ക്ലിനിക്കില്‍ കൗണ്‍സിലിങ്ങിനായെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. രണ്ട് ദിവസം മുന്‍പ് മെഡിക്കല്‍ കോളജില്‍ മറ്റൊരു ഡോക്ടറുടെ സമീപത്ത് ചികിത്സക്കെത്തിയപ്പോള്‍ സ്വഭാവത്തില്‍ സംശയം തോന്നി നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പീഡനവിവരം പുറത്ത് പറഞ്ഞത്.
https://www.facebook.com/Malayalivartha
























