നക്ഷത്രഫലം മുതല്‍ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ട്! അന്ധവിശ്വാസങ്ങളുടെ പിന്നിലല്ല സാക്ഷരകേരളം- പിണറായി വിജയി

അന്ധവിശ്വാസങ്ങളുടെ പിന്നിലല്ല സാക്ഷരകേരളമെന്ന് മുഖ്യമന്തി പിണറായി വിജയന്‍. നക്ഷത്രഫലം മുതല്‍ മാന്ത്രിക മോതിരം വരെ ഇവിടെയുണ്ടെന്നും കൊല്ലത്ത് കേരള ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പരിഹാസ രൂപേണ മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്ര ബോധവും യുക്തിചിന്തയും എവിടെയോ കൈമോശം വന്നെന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും പല കാര്യങ്ങളും ശാസ്ത്രത്തിന്റെ പിന്‍ബലമുണ്ടെന്ന അവകാശവാദത്തോടെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കര്‍ണന്‍ ടെസ്റ്റ് ട്യൂബ് ശിശുവാണത്രേ, പശു ഓക്‌സിജന്‍ പുറത്തു വിടുന്നുവെന്ന്, മണ്ടത്തരങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയാണെന്നും. ശാസ്ത്ര ബോധമുള്ള ജനതയ്ക്ക് മാത്രമായിരിക്കും സമൂഹത്തെ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കുകയുള്ളൂവെന്നും.
https://www.facebook.com/Malayalivartha
























