ഉത്സവത്തിനിടെ ഊട്ടുപുരയില്‍ കയറി മധ്യവയസ്കനു നേരെ ആക്രമണം; യുവാവിനെതിരെ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തു

കാസർകോട്ട് ഉത്സവത്തിനിടെ ഊട്ടുപുരയില്‍ കയറി മധ്യവയസ്കനെ അക്രമിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു. എളേരിത്തട്ട് ശ്രീ വിഷ്ണുമൂര്‍ത്തി ചാമുണ്ഡിക്കാവിലെ പ്രസിഡണ്ട് അനില്‍ കുമാറിന്റെ പരാതിയില്‍ നര്‍ക്കിലക്കാട്ടെ ഓട്ടോഡ്രൈവര്‍ ഷിംജിത്തി(28) നെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്.
വിഷ്ണു മൂര്‍ത്തി മുണ്ഡ്യക്കാവില്‍ ഉത്സവം നടക്കുന്നതിനിടയില്‍ ഷിംജിത്ത് ഊട്ടുപുരയില്‍ കയറി അക്രമം കാണിക്കുകയും ഭക്ഷണശാലയില്‍ നില്‍ക്കുകയായിരുന്ന പ്രഭാകരനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ക്ഷേത്ര ഭാരവാഹികള്‍ ഊട്ടുപുരയിലെത്തിയപ്പോള്‍ ഷിംജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ക്ഷേത്രം പ്രസിഡണ്ട് ഷിംജിത്തിന്റെ പേരില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha
























