ട്രാക്ക് നവീകരണം; കോട്ടയം വഴിയുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

ട്രാക്ക് നവീകരണവും പാത ഇരട്ടിപ്പിക്കല്‍ ജോലികളും നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ചില ട്രെയിനുകള്‍ റദ്ദു ചെയ്തു. കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393), കൊല്ലം-കോട്ടയം പാസഞ്ചര്‍ (56394) എന്നിവ ഈ മാസം 11 വരെ റദ്ദാക്കി. എറണാകുളം-കായംകുളം പാസഞ്ചര്‍ (56387), കായംകുളം-എറണാകുളം പാസഞ്ചര്‍ (56388) എന്നിവ ഞായറാഴ്ചയും ഒന്‍പത്, പത്ത് തീയതികളിലും റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ നാല് ട്രെയിനുകള്‍ ശനിയാഴ്ചയും റദ്ദു ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























