Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ചൈത്രക്കെതിരെ നിയമ നടപടിക്കില്ലെന്ന് സിപിഎം; സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന

03 FEBRUARY 2019 10:29 AM IST
മലയാളി വാര്‍ത്ത

സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത മുന്‍ ഡി.സി.പി ചൈത്ര തെരേസ ജോണിന് എതിരെ പാര്‍ട്ടി ജില്ലാ നേതൃത്വം നിയമ നടപടിക്ക് മുതിരാനിടയില്ലെന്ന് സൂചന. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിഷയം ചര്‍ച്ചയാക്കി മാദ്ധ്യമങ്ങള്‍ക്കും രാഷ്ട്രീയശത്രുക്കള്‍ക്കും ആയുധമിട്ട് കൊടുക്കേണ്ടതില്ലെന്ന വിലയിരുത്തലാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിനുള്ളത്. യു.ഡി.എഫിന് പ്രചരണവിഷയമാക്കി കൊടുക്കാതെ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇക്കാര്യം ജില്ലാ നേതൃത്വത്തെ അറിയിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്തില്ല.

ചൈത്രയ്ക്ക് എതിരെ നടപടി പാടില്ലെന്ന ഹര്‍ജി പിന്‍വലിച്ചുസര്‍ക്കാര്‍ ഇതിനകം എടുത്ത നടപടികളില്‍ 'അച്ചടക്ക നടപടി' ഒതുങ്ങിയേക്കാനാണ് സാദ്ധ്യത. എസ്.പിയുടെ പ്രവര്‍ത്തനം കരുതിക്കൂട്ടിയുള്ളതല്ലെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. എന്നാല്‍, വേണ്ടത്ര ആലോചനയും വിവേകവും ഇല്ലാതെയാണ് റെയ്ഡ് നടത്തിയത്.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ ശേഷം സിപിഎം നേതാക്കളെല്ലാം ഡിസിപി ചൈത്ര തെരേസ ജോണിനെതിരെതിരിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ചെത്രയ്ക്ക് നേരെ നടപടി എടുക്കുണം എന്ന ആവശ്യം സിപിഎം നേതാക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയിലുണ്ടായ നിരീക്ഷണമുണ്ടായതതിന്റെ പശ്ചാത്തലത്തില്‍ നടപടി ഒന്നും ഉണ്ടാകില്ല എന്ന് സര്‍ക്കാര്‍ തന്നെ അറിയിക്കുകയായിരുന്നു. എന്നാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഇപ്പോള്‍ ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ പരാമര്‍ശം ചര്‍ച്ചയാവുകയാണ്.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ സ്റ്റാറുകള്‍ ആവേണ്ടെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞിരുന്നത്. ചൈത്ര തേരേസ ജോണ്‍ ഐപിഎസ്സുകാരിലെ പക്വതയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെടുമെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ ഉദ്യോഗസ്ഥര്‍ക്ക് പാടില്ലെന്നും. ഐപിഎസ്സുകാര്‍ക്ക് എന്തുമാകാമെന്ന് കരുതുന്നത് തെറ്റാണെന്നും വിജയരാഘവന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

ചൈത്രയ്‌ക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതിയില്‍നിന്നു പിന്‍വലിക്കുകയായിരുന്നു. കോടതി നിലപാട് അനുകൂലമല്ലെന്നു കണ്ടാണു കൊച്ചിയിലെ 'പബ്ലിക് ഐ' നല്‍കിയ ഹര്‍ജിയായിരുന്നു പിന്‍വലിച്ചത്. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് ചൈത്രയ്‌ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിനും കഴിയാതായി. ചൈത്രയ്‌ക്കെതിരെ നടപടി കൂടിയേ തീരുവെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ നിലപാട്. സിഐടിയു ജില്ലാ സെക്രട്ടറി വി ശിവന്‍ കുട്ടിയും ഇതിനെ പിന്തുണച്ചിരുന്നു. ഇവരുടെ ആവശ്യം ഇനി സര്‍ക്കാരിന് തള്ളുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു

ചൈത്രയ്‌ക്കെതിരെ നടപടി എടുത്താല്‍ അതില്‍ കോടതി ഇടപെടും. അതുകൊണ്ട് തല്‍കാലം ചൈത്രയ്‌ക്കെതിരെ നടപടി എടുക്കില്ല. എന്നാല്‍ അച്ചടക്ക നടപടിയുടെ പരിധിയില്‍ വരാത്ത വണ്ണം ചൈത്രയെ മൂലയ്ക്കിരുത്തുന്ന നടപടിയാകും സര്‍ക്കാര്‍ കൈക്കൊള്ളുക. ഏതായാലും ചൈത്ര തെറ്റ് ചെയ്തില്ലെന്ന നിഗമനത്തില്‍ എത്താനേ സര്‍ക്കാരിനാകൂ. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗണിച്ചത്. ചൈത്രയ്‌ക്കെതിരെ സര്‍ക്കാര്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നു കോടതി വാദത്തിനിടെ ചോദിച്ചു. നടപടിയുണ്ടാകുമെന്നു പറയുന്ന ഉദ്യോഗസ്ഥ പരാതി നല്‍കിയിട്ടില്ലെന്നും പറഞ്ഞു. റെയ്ഡ് ശരിയായില്ലെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതായി ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞതിന് എന്തിനാണു ഹര്‍ജിയെന്നും അദ്ദേഹത്തിനും അഭിപ്രായ സ്വാതന്ത്ര്യമില്ലേ എന്നും കോടതി ചോദിച്ചു.

ചൈത്രയുടെ നടപടിയില്‍ അന്വേഷണത്തിനു രണ്ട് ഉന്നത ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെന്ന മാധ്യമവാര്‍ത്ത ഹര്‍ജിഭാഗം ശ്രദ്ധയില്‍പെടുത്തി. റെയ്ഡ് നിയമപ്രകാരമാണോ എന്നു പരിശോധിക്കുന്നതില്‍ തെറ്റുണ്ടോ എന്നു കോടതി ചോദിച്ചു. റെയ്ഡ് നടപടിയില്‍ തെറ്റില്ലെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും മുഖ്യമന്ത്രി മറിച്ചു തീരുമാനമെടുക്കാന്‍ സാധ്യതയുണ്ടെന്നു ഹര്‍ജിഭാഗം ആരോപിച്ചു. റെയ്ഡ് നിയമപ്രകാരമാണെന്നു മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കില്‍ സംസ്ഥാനത്തു നിയമവാഴ്ചയില്ലെന്ന് എങ്ങനെ പറയുമെന്നു കോടതി പ്രതികരിച്ചു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥയ്ക്കു ക്ലീന്‍ ചിറ്റ് നല്‍കാന്‍ മേലുദ്യോഗസ്ഥര്‍ക്കു സാധിച്ചെങ്കില്‍ നിയമവാഴ്ച ഭദ്രമെന്നല്ലേ അര്‍ഥംമുള്ളു, തെറ്റിദ്ധാരണയുടെ പുറത്താണു ഹര്‍ജി. ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഹര്‍ജികൊണ്ട് എന്താണു കാര്യമെന്നും കോടതി ചോദിച്ചിരുന്നു. ഇതോടെയാണ് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. എന്നാലും നിയമ വാഴ്ച ഭദ്രമല്ലേയെന്ന ചോദ്യം ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയുന്നു. നടപടി എടുക്കരുതെന്ന സൂചനയാണ് ഇതിലൂടെ കോടതി നല്‍കിയത്. ഈ സാഹചര്യത്തിലാണ് ചൈത്രയെ വെറുതെ വിടാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends