ബൈക്കപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാടക പ്രവര്‍ത്തകന്‍ മരിച്ചു

കഴിഞ്ഞ മാസം ന്യൂ മാഹി ജിതേഷ് സ്മാരക മന്ദിരത്തിനടുത്തുണ്ടായ ബൈക്കപകടത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാടക പ്രവര്‍ത്തകന്‍ തോലോല്‍ അശോകന്‍ (56) മരിച്ചു.
വളയം കുയ്തേരി സ്വദേശിയാണ്. മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണം സംഭവിച്ചത്. ആകാശവാണി കോഴിക്കോട് നിലയം പ്രക്ഷേപണം ചെയ്ത വിരകള്‍ നാടകത്തിന്റെ രചയിതാവാണ്, ദൈവത്തിന്റെ കണ്ണ്, ഏകലവ്യന്‍ തുടങ്ങിയ നാടകങ്ങളും നിരവധി തെരുവുനാടകങ്ങളുടെയും രചയിതാവാണ് അശോകന്‍. അഭിനേതാവും സാംസ്‌കാരിക പ്രവര്‍ത്തകനും കൂടിയാണ്.
https://www.facebook.com/Malayalivartha
























